അറ്റോർണി ജനറലായി മാറ്റ് ഗേറ്റ്സിന് പകരം പാം ബോണ്ടി

ദീർഘകാലമായി ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പാം ബോണ്ടി

അറ്റോർണി ജനറലായി മാറ്റ് ഗേറ്റ്സിന് പകരം പാം ബോണ്ടി
അറ്റോർണി ജനറലായി മാറ്റ് ഗേറ്റ്സിന് പകരം പാം ബോണ്ടി

വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി പാം ബോണ്ടിയെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്നുള്ള കോൺഗ്രസ് അംഗം മാറ്റ് ഗേറ്റ്സി(41)നെ അറ്റോർണി ജനറലായി നിയമിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ലൈംഗിക കുറ്റകൃത്യത്തിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ മാറ്റ് ഗേറ്റ്സിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു.

ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് നോമിനേഷൻ പിൻവലിക്കാൻ മാറ്റ് നിർബന്ധിതനാകുകയായിരുന്നു. നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്സിന്റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കും വിയോജിപ്പുണ്ടായിരുന്നു. ഇതേ തുടർന്നാണ്‌ പാം ബോണ്ടിയെ അറ്റോർണി ജനറലായി ശുപാർശ ചെയ്‌തത്‌.

Also Read: പാകിസ്ഥാനില്‍ യാത്രാ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

ദീർഘകാലമായി ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പാം ബോണ്ടി. അമേരിക്കയിലെ ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലും അവർ പ്രവർത്തിച്ചിരുന്നു. ഫ്ലോറിഡയിലെ ആദ്യ വനിത അറ്റോണി ജനറലാണ് പാം ബോണ്ടി. 18 വർഷത്തെ പരിചയസമ്പത്ത് പാം ബോണ്ടിക്കുണ്ട്.

Top