പെന്‍സില്‍വാനിയ: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ വ്യക്തിയധിക്ഷേപവുമായി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒരു ഇലക്ഷന്‍ റാലിയില്‍ വെച്ച് കമലയുടെ രുപത്തെ പരിഹസിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ടൈം മാഗസിന്റെ കവര്‍ചിത്രമായി വന്ന കമലയുടെ ഫോട്ടോഗ്രാഫിനെ കളിയാക്കുകയായിരുന്നു ട്രംപ്. ഈ ഫോട്ടോ കണ്ടപ്പോള്‍ കമലയേക്കാള്‍ ഭംഗി തനിക്കുണ്ടെന്ന് തോന്നി. കമലയുടെ ഫോട്ടോ ഒന്നും കൊള്ളില്ലാത്തതുകൊണ്ട് മാഗസിന്റെ പബ്ലിഷര്‍മാര്‍ക്ക് നന്നായി ചിത്രം വരയ്ക്കുന്ന ഒരാളെ കൊണ്ടുവരേണ്ടിവന്നുവെന്നും ട്രംപ് പരിഹസിച്ചു. പേര് തെറ്റിച്ചുവിളിച്ചും മറ്റും കമലയെ ട്രംപ് കളിയാക്കുമെങ്കിലും ഇപ്പോള്‍ എല്ലാ പരിധികളും കടന്ന് രൂക്ഷമായ വ്യക്തിയധിക്ഷേപത്തിലേക്ക് കടന്നിരിക്കുകയാണ്.