മത്സര രംഗത്തേക്ക് ബൈഡൻ തിരികെ വരണം; ഡൊണാൾഡ് ട്രംപ്

മത്സര രംഗത്തേക്ക് ബൈഡൻ തിരികെ വരണം; ഡൊണാൾഡ് ട്രംപ്
മത്സര രംഗത്തേക്ക് ബൈഡൻ തിരികെ വരണം; ഡൊണാൾഡ് ട്രംപ്

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമല ഹാരിസിന് പകരം ജോ ബൈഡൻ മടങ്ങി വരണമെന്ന് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ വെല്ലുവിളി. കമലാ ഹാരിസിൽ നിന്ന് നോമിനേഷൻ തിരിച്ചെടുക്കാൻ ജോ ബൈഡൻ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനെ പരാജയപ്പെടുത്തുമെന്നും, മറ്റൊരു സംവാദത്തിന് ബൈഡൻ തയ്യാറാവണമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ടിം വാള്‍സിനെ പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ടിം വാള്‍സ് മിനസോട്ട ഗവര്‍ണറായി പ്രവര്‍ത്തിക്കുകയാണ്. 2018 മുതല്‍ മിനസോട്ട ഗവര്‍ണറായി പ്രവര്‍ത്തിക്കുന്ന വാള്‍സ് മുന്‍ ഹൈസ്‌കൂള്‍ അധ്യാപകനുമാണ്. ഫിലഡല്‍ഫിയയില്‍ ഇന്ന് നടക്കുന്ന പ്രചരണ യോഗങ്ങളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച മുതല്‍ യു.എസിലെ ഏഴ് സുപ്രധാന സംസ്ഥാനങ്ങളില്‍ ഇരുവരും പ്രചരണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍സ് 24 വര്‍ഷം ആര്‍മി നാഷണല്‍ ഗാര്‍ഡിലും പിന്നീട് യു.എസ് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്.അരിസോണയിലെ യു.എസ് സെനറ്റര്‍ മാര്‍ക്ക് കെല്ലി, പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ എന്നിവരാണ് ടിം വാള്‍സന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ മറ്റു വ്യക്തികള്‍.

അതേസമയം യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡന്‍ പിന്‍വാങ്ങിയത്.

Top