CMDRF

മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ്

ക്വാഡ് സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനായാണ് മോദി യു.എസിൽ എത്തുന്നത്

മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ്
മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. യു.എസ് സന്ദർശനത്തിനിടെ മോദിയെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് മിഷിഗണില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. മോദി ഒരതിശയമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല. ഇന്ത്യ-യു.എസ് വ്യാപാര ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും ട്രംപ് മൗനം പാലിച്ചു. 23-ാം തീയതി വരെ മോദി അമേരിക്കയിലുണ്ടാകും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്.

Also Read: പേജര്‍ സ്‌ഫോടനം; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം

ക്വാഡ് സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനായാണ് മോദി യു.എസിൽ എത്തുന്നത്. ഡെൽവെയറിൽ വെച്ചാണ് സമ്മേളനം നടക്കുക. മോദിക്ക് പുറമേ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവരാണ് ക്വാഡ് സമ്മേളനത്തിൽ പ​ങ്കെടുക്കുക. സന്ദര്‍ശനത്തിനിടെ യുഎസിലെ നിരവധി കമ്പനി തലവന്മാരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2020 ഫെബ്രുവരിയിലാണ് നേരത്തെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയത്.

Top