ഡൊണാള്‍ഡ് ട്രംപിൻ്റെ വിജയം യുക്രെയിന് തിരിച്ചടിയാകും, ആയുധ ഇറക്കുമതിയും നിലയ്ക്കും!

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ അമേരിക്കയ്ക്ക് നേരെ കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ മിസൈല്‍ തിരിച്ചു വെച്ചപ്പോള്‍ തന്നെ സമാധാനശ്രമവുമായി ഓടിവന്നയാളാണ് ട്രംപ് എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

ഡൊണാള്‍ഡ് ട്രംപിൻ്റെ വിജയം യുക്രെയിന് തിരിച്ചടിയാകും, ആയുധ ഇറക്കുമതിയും നിലയ്ക്കും!
ഡൊണാള്‍ഡ് ട്രംപിൻ്റെ വിജയം യുക്രെയിന് തിരിച്ചടിയാകും, ആയുധ ഇറക്കുമതിയും നിലയ്ക്കും!

മേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ, വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ അമേരിക്കയുടെ പോളിസിയില്‍ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ നിലപാടില്‍ അയവ് വരാന്‍ സാധ്യത കൂടുതലാണ്. താന്‍ പ്രസിഡന്റായാല്‍ യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രചരണ ഘട്ടത്തില്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

റഷ്യയുമായി ഒരു ഏറ്റുമുട്ടലിന്റെ അവസ്ഥയിലേക്ക് ഒരിക്കലും അമേരിക്ക പോകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ യുക്രെയിന് ആയുധങ്ങള്‍ നല്‍കിയതു മൂലം അമേരിക്കയുടെ ആയുധ കലവറ ശൂന്യമായതായും അദ്ദേഹം തുറന്നടിച്ചിരുന്നു.രണ്ടു വര്‍ഷമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഒരു ഫോണ്‍ കോള്‍ പോലും ജോ ബൈഡന്‍ ചെയ്തിട്ടില്ലന്നും പുടിനെ തനിക്ക് നന്നായി അറിയാമെന്നുമാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നത്.

Donald Trump

‘ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ പുടിന്‍ ഇപ്പോള്‍ യുക്രെയിനില്‍ ഇരിക്കുമായിരുന്നു എന്നായിരുന്നു ഇതിന് കമല ഹാരിസ് നല്‍കിയിരുന്ന മറുപടി. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് യുക്രെയിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. നാറ്റോ എന്നാല്‍, അമേരിക്ക ആയതിനാല്‍ നാറ്റോയുടെ സാമ്പത്തിക – സൈനിക സഹായങ്ങള്‍ പഴയതുപോലെ ഇനി ഉണ്ടാകില്ല. ട്രംപ് അധികാരമേറ്റടുത്ത ശേഷം യുദ്ധം അവസാനിപ്പിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചാല്‍ യുക്രെയ്ന്‍ പ്രസിഡന്റിനും അത് അംഗീകരിക്കേണ്ടതായി വരും.

Also Read: അതിര്‍ത്തികള്‍ അടയ്ക്കും, രാജ്യത്തിന്‌റെ മുറിവുണക്കും , ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടും

ഇപ്പോള്‍ തന്നെ, ഏത് നിമിഷവും യുക്രെയ്‌നെ പൂര്‍ണ്ണമായും റഷ്യ കീഴടക്കും എന്ന അവസ്ഥയാണ് ഉള്ളത്. യുക്രെയ്നുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായി ഉത്തര കൊറിയ തങ്ങളുടെ പതിനായിരത്തോളം വരുന്ന സൈനികരെ റഷ്യയിലേയ്ക്ക് അയച്ചിരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഈ ഉത്തര കൊറിയന്‍ സൈനികര്‍ യുദ്ധത്തില്‍ പങ്ക് ചേര്‍ന്നതായി സ്ഥിരീകരിച്ച് കൊണ്ട് യുക്രെയ്ന്‍ പ്രസിഡന്റ്  വൊളോഡിമിര്‍ സെലെന്‍സ്‌കി ഇപ്പോള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

Volodymyr Zelenskyy

ഉത്തര കൊറിയന്‍ സൈനികരും യുക്രെനിയന്‍ സൈനികരും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയതായി യുക്രെയ്‌നിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സെലെന്‍സ്‌കി ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമേരിക്ക നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്റെ നീക്കമാണ് യുദ്ധം അനിവാര്യമാക്കിയിരുന്നത്. യുക്രെയ്ന്‍ നാറ്റോയുടെ ഭാഗമായി കഴിഞ്ഞാല്‍ അമേരിക്കന്‍ മിസൈലുകള്‍ ഉള്‍പ്പെടെയാണ് റഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെടുക. ഇത് റഷ്യക്ക് വലിയ സുരക്ഷാ ഭീഷണി ആകും എന്നതിനാലാണ് നാറ്റോ അംഗത്വം സ്വീകരിക്കരുത് എന്ന് റഷ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് റഷ്യയുടെ ഈ ആവശ്യം യുക്രെയ്ന്‍ തള്ളിക്കളയുകയാണ് ചെയ്തത്. ഇതോടെയാണ് റഷ്യ യുക്രെയിന് എതിരെ സൈനിക നടപടി ആരംഭിച്ചിരുന്നത്. നാറ്റോയില്‍ ചേരില്ലന്ന ഉടമ്പടിയില്‍ യുക്രെയ്ന്‍ ഒപ്പുവച്ചാല്‍ ആ നിമിഷം യുദ്ധം തീരാനുള്ള വഴി തുറക്കും. അപ്പോഴും റഷ്യ യുക്രെയിനില്‍ നിന്നും പിടിച്ചെടുത്ത അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ തിരികെ നല്‍കാന്‍ റഷ്യ തയ്യാറാവണമെന്നില്ല. ഈ കാര്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ട്രംപിന് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന യുദ്ധം അവസാനിക്കും. അതല്ലെങ്കില്‍ അധികം താമസിയാതെ തന്നെ യുക്രെയിനും പുടിന്റെ കയ്യിലിരിക്കും.

Kim Jong Un

യുക്രെയിനെ സഹായിക്കാന്‍ നാറ്റോ സൈന്യം ഇറങ്ങിയാല്‍ ആണവായുധം പ്രയോഗിക്കുമെന്നതാണ് റഷ്യയുടെ നിലപാട്. റഷ്യ ആണവ മിസൈല്‍ പരീക്ഷണവും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയതും തൊട്ടടുത്ത ദിവസങ്ങളിലാണ്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ അമേരിക്കയ്ക്ക് നേരെ കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ മിസൈല്‍ തിരിച്ചു വെച്ചപ്പോള്‍ തന്നെ സമാധാനശ്രമവുമായി ഓടിവന്നയാളാണ് ട്രംപ് എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

Also Read: അമേരിക്കയുടെ ജനപ്രതിനിധി സഭയിലേക്ക് ആറ് ഇന്ത്യൻ വംശജർ

ആ കിമ്മും പുടിനും പുതിയ സൈനിക കരാറില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ അത് അമേരിക്കയ്ക്ക് ഉണ്ടാക്കുന്ന ഭീഷണിയും വളരെ വലുതാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ട്രംപ് പ്രവര്‍ത്തിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. റഷ്യ- യുക്രെയ്ന്‍ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം യുക്രെയ്ന്‍ സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം പേരാണ് പലായനം ചെയ്തിരിക്കുന്നത് ഇതിനു പുറമെ, ലക്ഷക്കണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. യുക്രെയ്ന്റെ മാനവശേഷിയുടെ പകുതിയോളം വരുമെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

Express View

വീഡിയോ കാണാം

Top