ആദായ നികുതി റിട്ടേൺ പേടിക്കണ്ട; ഒഴിവാക്കാം അവസാന ദിവസം വരുന്ന ഈ തെറ്റുകൾ

ആദായ നികുതി റിട്ടേൺ പേടിക്കണ്ട; ഒഴിവാക്കാം അവസാന ദിവസം വരുന്ന ഈ തെറ്റുകൾ
ആദായ നികുതി റിട്ടേൺ പേടിക്കണ്ട; ഒഴിവാക്കാം അവസാന ദിവസം വരുന്ന ഈ തെറ്റുകൾ

8.5 കോടിയോളം വരുന്ന ആദായ ആകെ നികുതിദായകരിൽ ഏകദേശം 6 കോടിയോളം ആളുകൾ റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞുവെന്നാണ് കണക്ക്. റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി അതുകൊണ്ട് തന്നെ ജൂലൈ 31ൽ നിന്ന് നീട്ടുമെന്ന പ്രതീക്ഷ സഫലമാകാൻ സാധ്യത കുറവാണ്. പോർട്ടലിലെ തകരാർ മൂലം റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ല എന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

അവസാന മണിക്കൂറിൽ റിട്ടേൺ സമർപ്പിക്കാൻ തത്രപ്പെടുമ്പേൾ തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. തെറ്റുവരുത്താതിരിക്കാനും ഇൻകം ടാക്‌സ് വകുപ്പിൽ നിന്ന് നോട്ടീസ് ക്ഷണിച്ചുവരുത്താതിരിക്കാനും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

എല്ലാ വരുമാനവും രേഖപ്പെടുത്തിയിരിക്കണം. നിങ്ങളുടെ ഒരു വരുമാനവും ഒളിച്ചുവയ്ക്കരുത്. പാൻ വഴി നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പ് അപ്പപ്പോൾ അറിയുന്നുണ്ട്, കൂടാതെ അർഹതയില്ലാത്ത കിഴിവുകൾ ക്ലെയിം ചെയ്യരുത്.

എക്‌സംപ്റ്റ് ഇൻകം രേഖപ്പെടുത്തണം. അത് ഒരിക്കലും വിട്ടുപോകരുത്.

അർഹതയുള്ള എല്ലാ കിഴിവുകളും അതേസമയം ക്ലെയിം ചെയ്തിരിക്കണം.

മുൻകൂർ നികുതി (ടി.ഡി.എസ്) അധികമായി ഈടാക്കിയിട്ടുണ്ടെങ്കിൽ അത് ക്ലെയിം ചെയ്തിരിക്കണം. അതേസമയം 26 A, എ.ഐ എസ് എന്നിവ ഡൗൺലോഡ് ചെയ്ത് വിശദമായി പരിശോധിക്കണം.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പണം നൽകിയിട്ടുണ്ട് എങ്കിൽ അതും ക്ലെയിം ചെയാൻ മറക്കരുത്.

മെഡിക്ലെയിം ഇൻഷുറൻസ് ഉണ്ടെങ്കിൽ അതും വിട്ടു പോകരുത്.

എൻ.പി എസിൽ അധിക നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതും രേഖപ്പെടുത്തുക.

കൂടാതെ ബാങ്ക് അക്കൗണ്ടുകളെല്ലാം രേഖപ്പെടുത്തണം.

ടാക്സ് റീഫണ്ട് ഉണ്ടെങ്കിൽ അത് ഏത് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്തിരിക്കണം.

നിലവിലുള്ള ഈ ബാങ്ക് അക്കൗണ്ട് നിർബന്ധമായും പ്രീവാലിഡേറ്റ് ചെയ്തിരിക്കണം.

റിട്ടേൺ സമർപ്പിച്ചുകഴിഞ്ഞാൽ ഇ വെരിഫൈ ചെയ്തിരിക്കണം.

ഇ വെരിഫൈ ചെയ്യാൻ സാധിച്ചില്ലെങ്കിൽ റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞ് ലഭിക്കുന്ന അക്‌നോളഡ്ജ്‌മെന്റ് ഭാഗം പൂരിപ്പിച്ച് ശേഷം ഒപ്പിട്ട് ബാംഗ്ലൂരിലേക്ക് തപാൽമാർഗം 30 ദിവസത്തിനുള്ളിൽ അയച്ചുകൊടുക്കണം.

ഇത്തവണ ന്യൂറെജിമിൽ റിട്ടേൺ സമർപ്പിക്കാനുള്ള ഫോമാണ് ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ പഴയ റെജിം ആണ് സ്വീകരിക്കുന്നത് എങ്കിൽ ഫോമിലെ നിശ്ചിത ഭാഗം സെലക്ട് ചെയ്യണം.

ഐ.ടി.ആർ 4 ൽ സമർപ്പിക്കുന്നവർ ഇഷ്ടമുള്ള റെജിം സെലക്ട് ചെയ്യാൻ ആദ്യം FORM 10IEA.ഫോം സമർപ്പിച്ച് അക്നോളഡ്ജ്മെൻ്റ് നമ്പറും നേടണം.

Top