തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി യുഡിഎഫിന് വോട്ടുകുറഞ്ഞത് 96 നിയോജക മണ്ഡലങ്ങളില്‍. ഒമ്പത് ലോക്സഭാ മണ്ഡലങ്ങളില്‍ ഏഴ് നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന് വോട്ട് കുറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ അഞ്ചിടത്ത് യുഡിഎഫിന് വോട്ട്വിഹിതത്തില്‍ കുറവുണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന് 2019നെ അപേക്ഷിച്ച് വോട്ടുവിഹിതം കുറഞ്ഞു.
കാസര്‍കോട് മണ്ഡലത്തിലെ കാഞ്ഞങ്ങാട്, കണ്ണൂരില്‍ ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, പേരാവൂര്‍, വടകരയില്‍ തലശേരി, വയനാട്ടില്‍ നിലമ്പൂര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ആലത്തൂര്‍ മണ്ഡലത്തിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂരിലെ ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കൂടിയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്, എറണാകുളത്തെ പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, ഇടുക്കിയിലെ മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, കോട്ടയത്തെ പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം, പത്തനംതിട്ടയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, ആലപ്പുഴയിലെ അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, മാവേലിക്കരയിലെ ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, കൊല്ലത്തെ ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ആറ്റിങ്ങലിലെ വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്, വാമനപുരം, അരുവിക്കര, കാട്ടാക്കട, തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, കോവളം, പാറശാല, നെയ്യാറ്റിന്‍കര നിയോജക മണ്ഡലങ്ങളിലാണ് യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകുറഞ്ഞത്.