CMDRF

കോഹ്‌ലിയെ ‘ക്രിക്കറ്റിന്റെ കിങ്’ എന്ന് വിളിക്കരുത് : ബാസിത് അലി

കോഹ്‌ലിയെ ‘ക്രിക്കറ്റിന്റെ കിങ്’ എന്ന് വിളിക്കരുത് : ബാസിത് അലി
കോഹ്‌ലിയെ ‘ക്രിക്കറ്റിന്റെ കിങ്’ എന്ന് വിളിക്കരുത് : ബാസിത് അലി

ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കിങ്’ എന്നറിയപ്പെടുന്ന താരമാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ പല വമ്പൻ റെക്കോർഡുകളും തകർത്ത കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നെടുംതൂണാണ്. എന്നാൽ താരത്തെ ‘കിങ്’ എന്ന് വിളിക്കരുതെന്ന് പറയുകയാണ് മുൻ പാക് താരം ബാസിത് അലി.

‘കിങ്’ എന്ന് വിളിക്കുന്നതിൽ കോഹ്‌ലിക്ക് പോലും അതൃപ്തിയുണ്ടായേക്കാം. അങ്ങനെ വിളിക്കരുതെന്ന് അദ്ദേഹം പറഞ്ഞേക്കാം. കാരണം ക്രിക്കറ്റിനേക്കാൾ വലിയ രാജാവ് ആരുമില്ല. ക്രിക്കറ്റാണ് ഏറ്റവും മികച്ചത്. അതുകൊണ്ടുതന്നെ ‘കിങ്’ എന്ന വിശേഷണം കോഹ്‌ലിക്ക് ഇഷ്ടമാവില്ല. ബാറ്റിങ്ങിനെയും റൺസിനെയും മാത്രമാണ് കോഹ്‌ലി ഇഷ്ടപ്പെടുന്നത്’, ബാസിത് അലി പറഞ്ഞു.

‘ഞാൻ കോഹ്‌ലിയെ ഒരിക്കലും ‘കിങ്’ എന്ന് വിളിക്കില്ല. കാരണം സച്ചിൻ, ഗാവസ്‌കർ, ഡോൺ ബ്രാഡ്മാൻ എന്നീ ഇതിഹാസങ്ങളെ പോലും ‘കിങ്’ എന്ന് വിളിച്ചിരുന്നില്ല. പക്ഷേ കോഹ്‌ലി നിലവിലെ മികച്ച താരം തന്നെയാണ്’, ബാസിത് അലി കൂട്ടിച്ചേർത്തു.

Top