ടെലഗ്രാം യൂസർമാർക്ക് കനത്ത ഭീഷണിയുയർത്തുന്ന സുരക്ഷാ പ്രശ്‌നം കണ്ടെത്തിയെന്നാണ് സൈബർ ഗവേഷകരുടെ മുന്നറിയിപ്പ്. അപ്പോൾ എന്തൊക്കെ മുൻകരുതൽ എടുക്കണം എന്നും മനസിലാക്കാം.
ലോകോത്തര വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിൽ ഗുരുതര സുരക്ഷാ പ്രശ്‌നം കണ്ടെത്തിയെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ കമ്പനിയായ ഇസെറ്റിലെ ഗവേഷകർ രംഗത്ത് . എന്നാൽ അതേസമയം 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രൂപത്തിലെത്തുന്ന ഒരു പ്രത്യേക ഫയൽ ഡൗൺലോഡ് ചെയ്‌താൽ ആൻഡ്രോയ്‌ഡ് ഫോണുകളുടെ പ്രവർത്തനം ഉടൻ അവതാളത്തിലാകും എന്നാണ് ഇസെറ്റിലെ ഗവേഷകർ പറയുന്നത്. 2024 ജൂൺ 26നാണ് ഈ തട്ടിപ്പ് , ഗവേഷണ സംഘം കണ്ടെത്തിയത്.
ഈ സൈബർ തട്ടിപ്പ് അറിയപ്പെടുന്നത് സീറോ-ഡേ എന്നാണ്. സാധാരണ വീഡിയോകളോട് സാമ്യമുള്ള, എന്നാൽ ഹാനികരമായ ഫയലുകൾ ഹാക്കർമാർ ടെലഗ്രാമിൽ വ്യക്തിപരമായ മെസേജ് ആയോ ഗ്രൂപ്പുകൾ വഴിയേ അയക്കുകയാണ് തട്ടിപ്പിനായി ചെയ്യുന്നത്. ഈ ഫയലിൽ ടെലഗ്രാം ഉപയോക്താക്കൾ ക്ലിക്ക് ചെയ്‌താൽ ഉടൻ മാൽവെയർ ഡൗൺലോഡ് ചെയ്യപ്പെടുകയും ആൻഡ്രോയ്‌ഡ് ഫോണിൽ ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായുമാണ് ഇസെറ്റിലെ സൈബർ ഗവേഷകരുടെ മുന്നറിയിപ്പ്. അതേസമയം രഹസ്യ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് ആദ്യം കണ്ടെത്തിയത് എന്ന് ഗവേഷകനായ ലൂക്കാസ് സ്റ്റെഫാൻകോ പറഞ്ഞു. ഒരു ടെലഗ്രാം ചാനലിൽ എങ്ങനെയാണ് ഈ തട്ടിപ്പ് ഫയൽ പ്രവർത്തിക്കുന്നത് എന്ന് ഒരാൾ ചിത്രങ്ങളും വീഡിയോകളും സഹിതം വിവരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും കൂടാതെ ഈ നിഗൂഢ ഫയൽ ടെലഗ്രാമിൽ നിന്ന് കണ്ടെത്തിയതായും ഗവേഷകർ പറയുന്നു.
ടെലഗ്രാമിൻറെ പഴയ വേർഷനിലാണ് ഈ തട്ടിപ്പ് ഫയൽ പ്രവർത്തിക്കുക എന്നാണ് ഇസെറ്റിലെ സൈബർ ഗവേഷക റിസർച്ചർമാരുടെ കണ്ടെത്തൽ. നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്‌നത്തെ കുറിച്ച് ടെലഗ്രാമിനെ സംഘം അറിയിച്ചിട്ടുണ്ട്. ടെലഗ്രാം അധികൃതർ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി ആപ്ലിക്കേഷനിൽ അപ്‌ഡേറ്റ് 2024 ജൂലൈ 11ന് പുറത്തിറക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ടെലഗ്രാം ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത ഡിവൈസുകളിൽ അപകട സാധ്യത കുറയും എന്നാണ് ഗവേഷകർ വിലയിരുത്തപ്പെടുന്നത്. അതിനാൽ ടെലഗ്രാമിൻറെ ഏറ്റവും പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യുന്നത് യൂസർമാർക്ക് സൈബർ തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ സഹായകമായേക്കും.