CMDRF

ഈ ഭക്ഷണങ്ങള്‍ അവക്കാഡോയുടെ കൂടെ കഴിക്കരുതേ…

പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ഉചിതമല്ല.

ഈ ഭക്ഷണങ്ങള്‍ അവക്കാഡോയുടെ കൂടെ കഴിക്കരുതേ…
ഈ ഭക്ഷണങ്ങള്‍ അവക്കാഡോയുടെ കൂടെ കഴിക്കരുതേ…

റെ ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് അവക്കാഡോ. വെണ്ണപ്പഴമെന്നും ഇത് അറിയപ്പെടാറുണ്ട്. വിറ്റാമിനുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് അവക്കാഡോ. ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി തുടങ്ങിയവയും അവകാഡോയിലൂടെ നമുക്ക് ലഭിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ അവക്കാഡോയുടെ കൂടെ കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെ ആണെന്ന് നോക്കാം.

പാലുല്‍പ്പന്നങ്ങള്‍

ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് അവക്കാഡോ. ചീസ് അല്ലെങ്കില്‍ പാല്‍ പോലുള്ള പാലുല്‍പ്പന്നങ്ങളിലും കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

അവക്കാഡോയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഉപ്പിട്ട ഭക്ഷണങ്ങളിലെ സോഡിയം ഇവയ്‌ക്കൊപ്പം ചേരുമ്പോള്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് തടസപ്പെടുകയും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

Also Read: വ്യത്യസ്തമായ രീതിയില്‍ ചിക്കന്‍ കറി തയ്യാറാക്കാം

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

അവക്കാഡോയില്‍ പഞ്ചസാര കുറവാണ്. അതിനാല്‍ പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ഉചിതമല്ല.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളിലെ കൊഴുപ്പും അവക്കാഡോയിലുള്ള കൊഴുപ്പും ചേരുമ്പോള്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പടിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍

അവക്കാഡോയിലുള്ളത് ആരോഗ്യകരമായ കൊഴുപ്പുകളാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പ് ഇവയ്‌ക്കൊപ്പം ശരീരത്തില്‍ എത്തുന്നതും നല്ലതല്ല.

Also Read: ബീറ്റ്റൂട്ട് കഴിക്കാൻ ഇഷ്ട്ടമില്ലേ? അതിനെക്കാള്‍ അയേണ്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

എരുവേറിയ ഭക്ഷണങ്ങള്‍

അവക്കാഡോക്കൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അസിഡിക് പഴങ്ങള്‍

ഓറഞ്ച്, മുന്തിരി പോലെയുള്ള അസിഡിക് പഴങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Top