തിരുവനന്തപുരം: ഐപിഎല്ലിൽ രാജസ്ഥാൻ – ബംഗളൂരു മത്സരം ഇന്ന് നടക്കാനിരിക്കേ സഞ്ജുവിന് വിജയാശംസകളുമായി മന്ത്രി വി ശിവൻകുട്ടി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മലയാളി താരത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ആകർശകമായ ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്സ് കുറിച്ചിരിക്കുന്നത്. വീഴാതെ മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇന്ന് എലിമിനേറ്ററിൽ തോൽക്കുന്ന ടീം പുറത്താണ്. ആദ്യ എട്ടിൽ ഏഴ് മത്സരങ്ങളും തോറ്റ ബംഗളൂരു ഇന്ന് ജയിച്ചാൽ, രാജസ്ഥാൻ റോയൽസിന് തിരികെ മടങ്ങേണ്ടി വരും. ബാറ്റിങ്ങിൽ മലയാളി താരം സഞ്ജു തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ. സഞ്ജു ഇന്ന് തകർത്തടിക്കുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് ആരാധകരും. ബെംഗളൂരു നിരയിൽ തുടക്കത്തിൽ തന്നെ കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും തകർത്തടിച്ചാൽ പിന്നീടെത്തുന്ന രജത് പാട്ടിദാറിനും ദിനേശ് കാർത്തികിനുമൊക്കെ ടെൻഷനില്ലാതെ ബാറ്റുവീശാം.
മുഹമ്മദ് സിറാജ് നയിക്കുന്ന ബംഗളൂരുവിന്റെ പേസ് ബൗളിങ് നിരയിൽ യാഷ് ദയാൽ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ചെന്നൈക്കെതിരെ ബംഗളൂരു ജയിക്കാനുള്ള പ്രധാന കാരണവും യാഷ് ദയാലിന്റെ സെൻസിബിൾ ബൗളിങ് തന്നെയായിരുന്നു. ഇന്നു ജയിക്കുന്നത് ആരായാലും, അവർക്ക് ഫൈനൽ സ്വപ്നവുമായി രണ്ടാം ക്വാളിഫയറിത് തയ്യാറെടുക്കാം. രാജസ്ഥാന്റെ സ്വന്തം ജോസേട്ടൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്. യശസ്വി ജയ്സ്വാളിനൊപ്പം ഇനി ആരാകും ഓപ്പൺ ചെയ്യുകയെന്ന് കാത്തിരിന്നു തന്നെ കാണണം.