CMDRF

ആടുജീവിതത്തേക്കാള്‍ ഇഷ്ടം കാഴ്ചയാണെന്ന് പറയുമ്പോള്‍ വിഷമമല്ല തോന്നുക: ബ്ലെസി

ലോകമെമ്പാടും ചര്‍ച്ചയായ ആടുജീവിതമാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം

ആടുജീവിതത്തേക്കാള്‍ ഇഷ്ടം കാഴ്ചയാണെന്ന് പറയുമ്പോള്‍ വിഷമമല്ല തോന്നുക: ബ്ലെസി
ആടുജീവിതത്തേക്കാള്‍ ഇഷ്ടം കാഴ്ചയാണെന്ന് പറയുമ്പോള്‍ വിഷമമല്ല തോന്നുക: ബ്ലെസി

ലയാള സിനിമയിലെ മികച്ച സംവിധായകന്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ബ്ലെസി. സൂപ്പര്‍താരങ്ങളെ വെച്ച് കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി ഒരുപാട് ഹിറ്റുകള്‍ സംവിധാനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കാഴ്ചയില്‍ തുടങ്ങി ആടുജീവിതത്തിലേക്കെത്തിയ കരിയറില്‍ വലിയ അവാര്‍ഡുകളും അദ്ദേഹത്തിന്റെ സംവിധാനത്തിനും തിരകഥക്കുമായി ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടും ചര്‍ച്ചയായ ആടുജീവിതമാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം.

സംവിധായകന്റെ സ്വപ്ന പദ്ധതിയായിരുന്ന സിനിമയായിരുന്നു ആടുജീവിതം. എന്നാല്‍ ആ ചിത്രത്തിന് ശേഷവും ആദ്യ ചിത്രമായ കാഴ്ചയാണ് മികച്ചതെന്ന് ആളുകള്‍ പറയാറുണ്ടെന്ന് ബ്ലെസി പറയുന്നു. എന്നാല്‍ അത് എന്നെ വിഷമിപ്പിക്കുകയല്ല മറിച്ച് സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറയുകയാണ് ബ്ലെസി.

Also Read:30000 ടിക്കറ്റുകള്‍ വിറ്റു, അഡ്വാൻസ് തുക ഞെട്ടിക്കുന്നത്, ഇത് അപൂര്‍വം!

‘എന്റെ ഗുരു പത്മരാജന്‍ സാറാണ് എന്ന് പറയുന്നതാണ് എന്റെ ഏറ്റവും വലിയ ഊര്‍ജ്ജം. ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന എന്ന് പറയുന്ന് സാറിനോടാണ്. സാറിന് മാനക്കേട് ഉണ്ടാക്കരുതേ ഈ സിനിമ എന്നാണ്, അല്ലാതെ സിനിമ വിജയിക്കണം എന്നതല്ല എന്റെ പ്രാര്‍ത്ഥന. സിനിമയ്ക്ക് ഒരു തലമുണ്ടല്ലോ അതെല്ലാം തന്നെ സാറിന്റെ സിനിമകളിലുണ്ട്. പിന്നെ എന്തുകൊണ്ട് ഞാന്‍ പതിനെട്ട് വര്‍ഷക്കാലം ഒരു സിനിമ ചെയ്യാതെ നടന്നു എന്ന് ചോദിച്ചാല്‍ അതിന്റെ മുഖ്യകാരണം ആദ്യ സിനിമ എന്ന് പറയുന്നത് പെരുവഴിയമ്പലം പോലെയും പ്രയാണം പോലെയും സ്വപ്നാടനം പോലെയും ആയിരിക്കണം എന്നത് കൊണ്ടാണ്.

Also Read:ജീനി ഉടൻ വരുന്നു

നമ്മുടെ സംവിധായകരായി നമ്മള്‍ കണ്ടിരിക്കുന്നവരാണ് ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ്ജ് തുടങ്ങിയവര്‍. ഇവരുടെയൊക്കെ ഏറ്റവും വലിയ സിനിമകളായിട്ട് ആളുകള്‍ കൊണ്ടു നടക്കുന്ന സിനിമകളാണ് ഇവരുടെയെല്ലാം ആദ്യത്തെ സിനിമകള്‍. അത്തരം ഒരു വര്‍ക്കായിരിക്കണം ഞാന്‍ ഏത് സിനിമ ചെയ്താലും എന്ന് തോന്നിയിരുന്നു. ഇപ്പോഴും കാഴ്ചയാണ് എനിക്ക് കുറച്ചു കൂടി ഇഷ്ടം എന്ന് പറയുന്ന ആള്‍ക്കാരുണ്ട്. ആടുജീവിതം കാണുമ്പോഴും അയ്യോ ഇത്രയും ഞാന്‍ കഷ്ടപ്പെട്ടിട്ടും ആടുജീവിതം ഇഷ്ടപ്പെട്ടില്ലേ എന്ന് തോന്നുന്ന അവസ്ഥയല്ല എനിക്ക് അത്. എനിക്ക് ഇഷ്ടമാണ് അത് കേള്‍ക്കുന്നത്. അത്രയും പക്വതയോട് കൂടി നമുക്ക് സിനിമ ചെയ്യാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഈ ഇരുപത് വര്‍ഷക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തോന്നുന്നത്. ഒരുപാട് ആഗ്രഹങ്ങള്‍ ജീവിതത്തില്‍ സാധിച്ച ഒരാളാണ് ഞാന്‍. സിനിമയെക്കുറിച്ച് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. ഈ ഇരുപത് വര്‍ഷത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ മികച്ച സിനിമകളില്‍ ഒന്നാമതായി കാഴ്ച നില്‍ക്കുന്നു എന്നുണ്ടെങ്കില്‍ ഭയങ്കര സന്തോഷമല്ലേ,’ ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ബ്ലെസി പറഞ്ഞു.ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ ആടുജീവിതത്തിന് സാധിച്ചിട്ടുണ്ട്.

Top