ഊതിവീർപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര ഫണ്ട് കിട്ടില്ല: വിഡി സതീശൻ

ഒരു കാലത്തും അങ്ങനെ സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല. ഇനിയിപ്പോൾ ഉമ്മൻചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് പണം കിട്ടിയിട്ടുമില്ല.

ഊതിവീർപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര ഫണ്ട് കിട്ടില്ല: വിഡി സതീശൻ
ഊതിവീർപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര ഫണ്ട് കിട്ടില്ല: വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല. ഒരു കാലത്തും അങ്ങനെ സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല. ഇനിയിപ്പോൾ ഉമ്മൻചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് പണം കിട്ടിയിട്ടുമില്ല.

കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം കള്ളക്കളികൾ അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം ദുരിതാശ്വാസ പ്രവർത്തനത്തിൽ പ്രതിപക്ഷം സർക്കാരിന് പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: വൈദ്യുതി ബില്‍ മാസംതോറും നല്‍കാന്‍ ആലോചനയിട്ട് കെ.എസ്.ഇ.ബി.

സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും ഒരു പുതിയൊരു സംസ്കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. കേരളാ മുഖ്യമന്ത്രിക്കുള്ള പ്രശ്നം ചില ആളുകളെ അമിതമായി വിശ്വസിക്കുന്നതാണ്. പ്രത്യേക ദുരിതാശ്വാസ ഫണ്ട് ലഭിക്കാനുള്ള ഹോംവർക്ക് സർക്കാർ നടത്തിയില്ല. നമ്മുടെ സംസ്ഥാനത്തിന് പ്രത്യേക പാക്കേജാണ് വേണ്ടത്. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്താൽ അത് കൃത്യമായി വിനിയോഗിക്കണം. നേരത്തെ പ്രളയ കാലത്ത് അടക്കം ദുരിതാശ്വാസ നിധിക്കെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നുവെന്നതും വിഡി സതീശൻ പറഞ്ഞു.

Top