ആപ്പിള്‍ പ്രേമികളുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഐഫോണ്‍ 16 സീരീസ് ഇന്ന് ആപ്പിള്‍ അവതരിപ്പിക്കുകയാണ്. 16 സീരീസിലെ ടോപ് മോഡലിന് ഏകദേശം ഒന്നരലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വിലവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകളുടെയും പ്രതീക്ഷിക്കുന്ന വില വലിയ ചര്‍ച്ചയാവുന്നുണ്ട്. ആപ്പിള്‍ ലീക്കര്‍മാര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുടെ വില സൂചന നോക്കാം.
‘ആപ്പിള്‍ ഹബ്’ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 799 ഡോളറിലാണ് ഐഫോണ്‍ 16 സിരീസിന്റെ വില അമേരിക്കയില്‍ ആരംഭിക്കുക. അതായത് ഏറ്റവും ബേസ് മോഡലായ ഐഫോണ്‍ 16ന് ഇന്ത്യന്‍ മണി ഏകദേശം 67,100 രൂപയാണ് യുഎസില്‍ വിലയാവാന്‍ സാധ്യത.
Also Read: ഐഫോൺ 16 ലോഞ്ച് ഇന്ന് രാത്രി
ഐഫോണ്‍ 16 പ്ലസിന് 899 ഡോളര്‍ (75,500) രൂപയായേക്കും. ഐഫോണ്‍ 16 പ്രോയുടെ വില ആയിരം ഡോളര്‍ കടക്കും. 92,300 രൂപയാണ് 16 പ്രോയ്ക്ക് പ്രതീക്ഷിക്കുന്നത്. അതേസമയം ഏറ്റവും മുന്തിയ പ്രീമിയം മോഡലായ ഐഫോണ്‍ 16 പ്രോ മാക്സിന് 1,199 ഡോളര്‍ അഥവാ 1,00,700 രൂപയിലാണ് വേരിയന്റുകള്‍ തുടങ്ങാന്‍ സാധ്യത.
ഇതെല്ലാം അമേരിക്കന്‍ വിപണിയെ അടിസ്ഥാനമാക്കിയുള്ള വിലവിവരങ്ങളാണ്. ഇന്ത്യയിലെത്തുമ്പോള്‍ ഈ തുകകളില്‍ വര്‍ധനവുണ്ടാകും എന്നുറപ്പാണ്.ഐഫോണ്‍ 15 മോഡല്‍ 79,900 രൂപയിലും ഐഫോണ്‍ 15 പ്ലസ് 89,900 രൂപയിലും ഐഫോണ്‍ 15 പ്രോ 1,34,900 രൂപയിലും ഐഫോണ്‍ 15 പ്രോ മാക്സ് 1,59,900 രൂപയിലുമായിരുന്നു വില്‍പന ആരംഭിച്ചിരുന്നത്.
Also Read: ഐഫോൺ കൂടുതലും ചൈനയിൽ നിർമിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ടിം കുക്ക്
ഏറ്റവും ബേസിക്കായ വേരിയന്റുകളുടെ വിലയായിരുന്നു ഇത്. പുതിയ ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ വരുമെന്നതിനാല്‍ വില മറ്റ് മോഡലുകളെ അപേക്ഷിച്ച് ഉയരാനിടയുണ്ട്.