നമ്മളിൽ കൂടുതൽ പേരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് രക്തക്കുറവ്. ഈ ഒരു ഒറ്റ കാരണം കൊണ്ട് തന്നെ പല അസുഖങ്ങളും ക്ഷീണവും നമ്മെ ബാധിക്കുകയും ചെയ്യുന്നുണ്ടാവാം. മരുന്ന് കഴിക്കുന്നതിലുപരി അയേണ്‍ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും എന്നത് കൊണ്ട് തന്നെ പലരും അതാണ് രക്തക്കുറവ് പരിഹരിക്കാൻ തിരഞ്ഞെടുക്കുന്ന വഴി.
ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. അതായത് 100 ഗ്രാം ബീറ്റ്റൂട്ടില്‍ 0.8 മൈക്രോഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ പലർക്കും ബീറ്ററൂട്ടിന്റെ രുചിയോട് അത്ര താല്പര്യം കാണാറില്ല. എങ്കിൽ നമുക്ക് ബീറ്റ്റൂട്ടിനെക്കാള്‍ അയേണ്‍ അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ…
Also Read: അത്താഴം 5 ന് ആക്കിയാലോ ? അറിയാം ഗുണങ്ങൾ
ചീര
100 ഗ്രാം വേവിച്ച ചീരയില്‍ 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര.. കൂടാതെ ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഒപ്പം പൊട്ടാസ്യം, വിറ്റാമിൻ എ, ബി, കെ എന്നിവയുടെയും നല്ല ഉറവിടമാണ് ചീര.
പയറുവര്‍ഗങ്ങള്‍
100 ഗ്രാം വേവിച്ച പയറുവര്‍ഗങ്ങളില്‍ 3.3 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.
റെഡ് മീറ്റ്
100 ഗ്രാം റെഡ് മീറ്റില്‍ നിന്നും 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു.
Also Read: കരുതിയിരിക്കണം, ക്രോണിക് കിഡ്‌നി അകാല മരണത്തിനു കാരണമാവാം..!
മത്തങ്ങാ വിത്ത്
100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 2.8 മൈക്രോഗ്രാം അയേണ്‍ നമുക്ക് ലഭിക്കും. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെ ഒരു കലവറ കൂടിയാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
അതിശയിക്കാൻ വരട്ടെ 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും 2.9 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെയും കൂടി കലവറയാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.