CMDRF

പപ്പായയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

പപ്പായയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
പപ്പായയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

നിരവധി ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്ക് ഉണ്ട്. പച്ച പപ്പായ കൊണ്ട് നമ്മള്‍ പല വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. ചില സമയങ്ങളില്‍ ചര്‍മസംരക്ഷണത്തിനും പപ്പായ ഉപയോഗിക്കാറുണ്ട്. നമ്മള്‍ അറിയാത്ത പല ഗുണങ്ങളും ഇവയ്ക്ക് ഉണ്ട്. അവ എന്താണെന്ന് നോക്കാം.

കൊളസ്‌ട്രോള്‍

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും അടങ്ങിയ പപ്പായ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ്.

മലബന്ധം

ദഹനക്കേടും മലബന്ധവും പലരും അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇവ ഗുണം ചെയ്യും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

ആര്‍ത്രൈറ്റിസ്

ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പപ്പായ കഴിക്കുന്നത് ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

ചര്‍മ്മ പ്രശ്‌നങ്ങള്‍

വിറ്റാമിന്‍ സി, ഇ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും.

പപ്പായയുടെ മറ്റ് ഗുണങ്ങള്‍:

വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബീറ്റാ കരോട്ടിന്‍ അടങ്ങിയ പപ്പായ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതുപോലെ ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറിയും വളരെ കുറവുമാണ്.

Top