തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും ഇവൻ സൂപ്പറാ

തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾക്ക് കഴിവുണ്ട്

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും ഇവൻ സൂപ്പറാ
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും ഇവൻ സൂപ്പറാ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ബെറി പഴങ്ങള്‍. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ ഉണ്ട്. .അതില്‍ സ്ട്രോബെറിയുടെയും ബ്ലൂബെറിയുടെയുമൊക്കെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിവുണ്ട്. അതിൽ ഏറ്റവും ​ഗുണമുള്ള ഒന്നാണ് ബ്ലാക്ക്ബെറി. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ബ്ലാക്ക്ബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അവയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലാക്ക്ബെറിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സി ധാരാളമായി ബ്ലാക്ക് ബെറിയിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്ലാക്ക്‌ബെറിയിൽ 30.2 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. എല്ലുകൾ, രക്തക്കുഴലുകൾ എന്നിവയിലെ കൊളാജൻ രൂപീകരണത്തിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ബ്ലാക്ക്ബെറി സഹായകമാണ്. എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ കെയും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്നു.

Also Read: ​ഗുണമേന്മയേറെയാണ് പനീറിന്

ഫൈബര്‍ ധാരാളം അടങ്ങിയ ബ്ലാക്ക്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഫൈബര്‍ അടങ്ങിയിരിക്കുന്ന ബ്ലാക്ക്ബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കും. ആന്തോസയാനിൻ, പോളിഫെനോൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്ലാക്ക്‌ബെറി. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ബ്ലാക്ക്ബെറി സഹായകമാണ്.

Also Read: സ്ട്രോങ്ങാക്കേണ്ടേ ശ്വാസകോശത്തെ? ഈ ചായ കുടിച്ചാലോ..

ബ്ലാക്ക്‌ബെറി പോലുള്ള ബെറി പഴങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വാർദ്ധക്യം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് തടയാൻ സഹായിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾക്ക് കഴിവുണ്ട്. ലയിക്കാത്ത നാരുകൾ ബ്ലാക്ക്‌ബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ബ്ലാക്ക്‌ബെറി പോലുള്ള സരസഫലങ്ങൾ പ്രമേഹം നിയന്ത്രിക്കുന്നതിന് ഉപയോഗപ്രദമാണ്. കാരണം അവ ട്രൈഗ്ലിസറൈഡുകളും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

Top