മക്കൾക്ക് അസുഖമാണെന്നും പറഞ്ഞ് ലീവെടുക്കരുത്; എങ്കിൽ അനാഥരായവരെ ജോലിക്കെടുക്കൂ എന്ന് വിമർശനം!

ഈ നോട്ടീസ് പതിച്ചിരിക്കുന്നവരെ ഒരാൾ വിശേഷിപ്പിക്കുന്നത് വിഡ്ഢിയായ തൊഴിലുടമ എന്നാണ്. ഇങ്ങനെയൊക്കെ നിയമം വച്ചാൽ ആളുകൾ മറ്റെന്തെങ്കിലും കള്ളം പറഞ്ഞ് ലീവെടുക്കും എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.

മക്കൾക്ക് അസുഖമാണെന്നും പറഞ്ഞ് ലീവെടുക്കരുത്; എങ്കിൽ അനാഥരായവരെ ജോലിക്കെടുക്കൂ എന്ന് വിമർശനം!
മക്കൾക്ക് അസുഖമാണെന്നും പറഞ്ഞ് ലീവെടുക്കരുത്; എങ്കിൽ അനാഥരായവരെ ജോലിക്കെടുക്കൂ എന്ന് വിമർശനം!

മ്മൾ ജോലി ചെയ്യുന്ന ഓരോ സ്ഥാപനത്തിനും ഓരോ തരത്തിലുമുള്ള നിയമങ്ങൾ ആയിരിക്കും, അതിൽ തന്നെ ലീവിന്റെ കാര്യത്തിൽ ആണെങ്കിൽ ഓരോ കമ്പനിയും വ്യസ്ത്യസ്തവുമായിരിക്കും, അത് ചിലപ്പോൾ സിക്ക് ലീവാവാം, കാഷ്വൽ ലീവാവാം, പ്രിവിലേജ് ലീവാവാം അങ്ങനെ പലതുമാവാം. അതുപോലെ തന്നെ ഒരാൾക്കും ലീവെടുക്കാതെ ഒരു സ്ഥാപനത്തിൽ കാലാകാലം ജോലി ചെയ്യാൻ സാധിക്കണമെന്നില്ല. നമ്മുടെ പല ആവശ്യങ്ങൾക്കും തീർച്ചയായും നമുക്ക് ലീവുകൾ ആവശ്യമായി വരും. ഇനി കുട്ടികൾ ഉള്ളവരാണെങ്കിൽ അവർക്ക് സ്കൂളിൽ എന്തെങ്കിലും ആവശ്യം വന്നാൽ, അസുഖം വന്നാൽ ഒക്കെ മാതാപിതാക്കൾ എന്ന നിലയിൽ ഉറപ്പായും ലീവുകൾ നമുക്ക് എടുക്കേണ്ടി വരും. എന്നാൽ, അങ്ങനെ ലീവെടുക്കാൻ പാടില്ല എന്ന് പറയുന്ന ഒരു നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വഴി തെളിച്ചിരിക്കുന്നത്.

റെഡ്ഡിറ്റ് ഫോറം ആന്റിവർക്കിലാണ് പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത ഈ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, ‘തൊഴിലാളികളുടെ മക്കൾക്ക് അസുഖമാണ് എന്നത് ജോലിക്ക് വരാതിരിക്കാനുള്ള ഒരു കാരണമായി’ കാണാൻ സാധിക്കില്ല എന്നാണ്.

Also Read: ചൊവ്വയിൽ 20 വർഷത്തിനുള്ളിൽ നഗരം നിർമിക്കും; മസ്ക്

“നിങ്ങളുടെ കുട്ടിക്ക് അസുഖമാണ് എന്നത് നിങ്ങൾ ജോലിക്ക് വരാതിരിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. ഞങ്ങൾ നിങ്ങളുടെ കുട്ടികളെ ജോലിക്കെടുക്കുന്നില്ല, അതിനാൽ തന്നെ അവരുടെ അസുഖം നിങ്ങൾക്ക് ജോലിക്ക് വരാതിരിക്കാനുള്ള കാരണവുമല്ല. ​ഗോ, ടീം!” എന്നാണ് നോട്ടീസിൽ എഴുതിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റും പോസ്റ്ററും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.

Also Read: ചന്ദ്രനിൽ ആണവപദ്ധതിയുമായി റഷ്യ; താൽപര്യം അറിയിച്ച് ഇന്ത്യയും, ചൈനയും

ഈ നോട്ടീസ് പതിച്ചിരിക്കുന്നവരെ ഒരാൾ വിശേഷിപ്പിക്കുന്നത് വിഡ്ഢിയായ തൊഴിലുടമ എന്നാണ്. ഇങ്ങനെയാണെങ്കിൽ നിങ്ങൾ അനാഥരായ ആളുകളെ ജോലിക്കെടുക്കുന്നതായിരിക്കും നല്ലത് എന്നും ഒരു യൂസർ തന്റെ കമന്റിൽ പറയുന്നു. ഇങ്ങനെയൊക്കെ നിയമം വച്ചാൽ ആളുകൾ മറ്റെന്തെങ്കിലും കള്ളം പറഞ്ഞ് ലീവെടുക്കും എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. അതേസമയം സ്വന്തം കുട്ടികൾക്ക് അസുഖം വന്നാൽ ലീവെടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

Top