നിങ്ങളെ അവർ മിസ് ചെയ്യുന്നില്ലേ? ഈ കാര്യങ്ങൾ ചെയ്താൽ മതി

പരസ്‍പത്രം ഓ‍‍ർമ്മിക്കാനും ഓർമ്മിക്കപ്പെടാനും അവിസ്മരണീയവും വൈകാരികവുമായ ബന്ധങ്ങൾ സൃഷ്ടിക്കുക എന്നത് പ്രധാനമാണ്.

നിങ്ങളെ അവർ മിസ് ചെയ്യുന്നില്ലേ? ഈ കാര്യങ്ങൾ ചെയ്താൽ മതി
നിങ്ങളെ അവർ മിസ് ചെയ്യുന്നില്ലേ? ഈ കാര്യങ്ങൾ ചെയ്താൽ മതി

മനോഹരമായ ജീവിതത്തിൽ എപ്പോഴെങ്കിലും ആരെയെങ്കിലുമൊക്കെ മിസ് ചെയ്യാത്തവരായി ആരും കാണില്ല. തമ്മിൽ തമ്മിൽ ചിലപ്പോൾ ഐ മിസ് യൂ എന്ന് പറയാത്തവരും വളരെ ചുരുക്കമായിരിക്കും. അതേസമയം ഓരോരുത്തർക്കും ഓരോരുത്തരെ മിസ് ചെയ്യാൻ പല കാരണങ്ങളുമുണ്ടാകും അല്ലെ? ഒരാളെ കൊണ്ട് നമ്മളെ മിസ് ചെയ്യിക്കുക എന്ന് പറയുന്നത് തീർച്ചയായും അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു വ്യക്തിയോട് എല്ലാവിധത്തിലും അത്രയ്ക്ക് അടുക്കുമ്പോഴാണ് പലർക്കും പലരെയും മിസ് ചെയ്യാറുള്ളത്.

ആരെയെങ്കിലും കൊണ്ട് നിങ്ങളെ മിസ് ചെയ്യിപ്പിക്കാനും ചില വഴികളുണ്ട് എന്ന് പറഞ്ഞാലോ? കൗതുകം തോന്നുന്നുണ്ടോ ? തീർച്ചയായും പരസ്‍പത്രം ഓ‍‍ർമ്മിക്കാനും ഓർമ്മിക്കപ്പെടാനും അവിസ്മരണീയവും വൈകാരികവുമായ ബന്ധങ്ങൾ സൃഷ്ടിക്കുക എന്നത് പ്രധാനമാണ്.

Also Read: ശ്രദ്ധിക്കൂ, ഹൃദയത്തെ സംരക്ഷിക്കണ്ടേ ?

ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കാനും ബന്ധത്തെ വിലമതിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അവരുമായി മറക്കാനാവാത്ത നിമിഷങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

SYMBOLIC IMAGE

ഇടക്കൊന്ന് അപ്രത്യക്ഷമാവാം

റിലേഷൻഷിപ്‌ ആക്റ്റീവ് ആയിരിക്കാൻ എപ്പോഴും സോഷ്യൽ മീഡിയയിൽ ആക്ടീവായിരിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളെ എളുപ്പത്തിൽ മിസ് ചെയ്യാൻ സഹായിക്കും. കാരണം നിരന്തരം ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ പങ്കുവെയ്ക്കുന്നത് അത് കാണുന്നവരിൽ നിങ്ങളെക്കുറിച്ച് ഓർമ്മിക്കാൻ സഹായിക്കും. ഒപ്പം ഇരുവരും പങ്കുവെച്ച നിമിഷങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളും കൂടികാഴ്ചയ്ക്ക് ശേഷം പങ്കുവെയ്ക്കുന്നത് ഓർമ്മിക്കപെടാൻ വളരെ നല്ലൊരു മാർ​ഗമാണ്. ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ചെറിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നതിലൂടെ ഒരു ദിവസമോ അല്ലെങ്കിൽ കുറച്ചു സമയമോ നിങ്ങളില്ലായെന്നത് അവരെ കൂടുതൽ വിഷമിപ്പിക്കാനും നിങ്ങളെ ഓർക്കാനും ഇടയാക്കും.

ഓർമ്മക്കായി …

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ടവർ നമ്മെ മിസ് ചെയ്യണം എന്ന് മനസ്സ് കൊണ്ട് നാം പലപ്പോഴും ആഗ്രഹിക്കാറുണ്ട് അല്ലെ? അതിനായി നമ്മുടെ ചില സ്വകാര്യ വസ്തുവകകൾ ഉപേക്ഷിക്കുന്നത് ആരെയെങ്കിലും നിങ്ങളെ മിസ് ചെയ്യാനുള്ള ശക്തമായ ഒരു മാർഗമാണ്. നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിൽ ഒരു വസ്ത്രം, ഒരു കുറിപ്പ്, ഒരു പുസ്തകം അല്ലെങ്കിൽ ഒരു സ്‌ക്രഞ്ചി പോലുള്ള അർത്ഥവത്തായതോ എന്തെങ്കിലും ഒരു സാധനം ഉപേക്ഷിക്കാൻ ശ്രമിക്കുക. നമ്മൾ പരസ്പരം പങ്കിട്ട അനുഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ എന്തെങ്കിലും തിരഞ്ഞെടുക്കുക. എപ്പോഴും ഓർമ്മിക്കാൻ ആകുന്നതും കൂടാതെ ഏതെങ്കിലും തരത്തിൽ അർത്ഥവത്തായതുമായ മൂല്യമുള്ള ഒരു സാധനം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. പിന്നീട് അത് അവർ കാണുമ്പോഴെല്ലാം നിങ്ങളെക്കുറിച്ച് എളുപ്പത്തിൽ ചിന്തിക്കാൻ അത് കാരണമാകുമെന്നത്‌ തീർച്ചയാണ്. കാരണം നാം മറന്നുവെക്കുന്ന ആയ വസ്തു ഒരു വ്യക്തിയുടെ സാന്നിധ്യത്തിൻ്റെ പ്രതീകമായി മാറുന്നു, അത് പ്രത്യേക ഓർമ്മകൾ
സൃഷ്ടിക്കുകയും അവർ നിങ്ങളെ മിസ് ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

SYMBOLIC IMAGE

മണം

നമുക്ക് പ്രിയപ്പെട്ട പലരെയും നാം മണം കൊണ്ട് തിരിച്ചറിയാറുണ്ടല്ലേ ? പല മനോഹരമായ അനുഭവങ്ങളോടും വികാരങ്ങളോടും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായിരിക്കും ആ മണം. ചിലപ്പോൾ അത് ഒരു പ്രത്യേക പെർഫ്യൂമിൻ്റെ മണമായിരിക്കാം. അതുല്യവും ഓർമകളുമായി ബന്ധപ്പെട്ടതുമായ ഒരു സുഗന്ധത്തിന് ഒരു വ്യക്തിയിൽ ശക്തമായ ഓർമ്മകൾ സൃഷ്ടിക്കാൻ കഴിയും. അതുകൊണ്ട് തന്നെ പ്രത്യേകമായതും അതുല്യമായത്‌മായ സു​ഗന്ധം തിരഞ്ഞെടുക്കുക. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ഐഡൻ്റിറ്റി ആയി മാറി കഴിയും. ഈ സു​ഗന്ധത്തിൻ്റെ സാന്നിധ്യം സൂക്ഷ്മവും എന്നാൽ ശക്തവുമായ ഒരു ഓർമ്മപ്പെടുത്തലായി മാറുകയും ആ വ്യക്തി നിങ്ങളെ മിസ് ചെയ്യാനും ഓർമ്മിക്കാനും തുടങ്ങും.

Also Read: 2100ഓടെ വിവാഹമെന്ന സങ്കല്‍പ്പം അവസാനിക്കുമെന്ന് പഠനം

സൈ​ഗാർണിക് ഇഫക്റ്റ്

തീർച്ചയായും ഇതൊരു മനശാസ്ത്രപരമായ തന്ത്രമാണെന്ന് തന്നെ പറയാം. ചെയ്ത് തീർത്ത കാര്യങ്ങളെക്കാൾ ചിലപ്പോൾ തീർക്കാത്ത കാര്യങ്ങളുണ്ടെങ്കിൽ ആളുകൾ പലപ്പോഴും അത് ഓർമ്മിക്കും അതാണ് സൈ​ഗാർണിക് ഇഫക്റ്റ്. എന്തെങ്കിലും ഒരു വിഷയത്തെക്കുറിച്ച് പൂർണമായി സംസാരിക്കാതെ സൂചന മാത്രം നൽകുക, അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാതെ അത് പകുതിയിലാക്കിയിട്ട് പോകുക. ഉത്തരം കിട്ടാതെ ഇങ്ങനെയുള്ള അവ്യക്തത പലപ്പോഴും ആളുകളെ മിസ് ചെയ്യാൻ കാരണമാകും.

Top