‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’; സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞ് ധ്രുവ് റാഠി

‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’; സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞ് ധ്രുവ് റാഠി
‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’; സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞ് ധ്രുവ് റാഠി

ഡല്‍ഹി: കുറച്ചുമാസങ്ങളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ്ങായി നീങ്ങികൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ധ്രുവ് റാഠി. ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വാട്ട്‌സാപ്പ് സ്റ്റാറ്റസുകളിലും മറ്റും നിറയുകയാണ് ഈ ചെറുപ്പക്കാരന്‍. ‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’ എന്ന ധ്രുവ് റാഠിയുടെ പോസ്റ്റ് ഇതിനോടകം വൈറലായി.

തെരഞ്ഞെടുപ്പിന് മുന്‍പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകള്‍. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ വീഡിയോ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

21.5 മില്യണ്‍ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബില്‍ ഫോളോവേഴ്‌സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറല്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനാറ് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. നേരത്തെയുള്ള കണക്കുകള്‍പ്രകാരം ഇന്‍സ്റ്റാഗ്രാമില്‍ നാലര കോടിയും യുട്യൂബില്‍ അഞ്ചര കോടിയും റീച്ച് എത്തി.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളെക്കാള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ റീച്ച് ലഭിക്കുന്നത് വാട്ട്‌സാപ്പിനാണ്. അതിനാലാകാം വാട്ട്‌സാപ്പ് ചാനലിനാണ് ഇനിമുതല്‍ ധ്രുവ് പ്രാധാന്യം കൊടുക്കുന്നത്. തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളിലാണ് പുതിയ യൂട്യൂബ് ചാനലുകള്‍ വരുന്നത്. തുടര്‍ന്ന് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളിലും പരീക്ഷിക്കാനും വാട്‌സ് ആപ് ചാനലുകള്‍ പദ്ധതിയുണ്ടെന്നാണ് സൂചനകള്‍.

Top