CMDRF

രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല; രജനീകാന്ത്

എന്നോട് രാഷ്ട്രീയചോദ്യങ്ങള്‍ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്

രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല; രജനീകാന്ത്
രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല; രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ രജനീകാന്ത്. ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോള്‍ക്ക് മറുപടിയായാണ് രജനികാന്ത് പ്രതികരിച്ചത്.

‘എന്നോട് രാഷ്ട്രീയചോദ്യങ്ങള്‍ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ടെ’ന്ന് രജനികാന്ത് പറഞ്ഞു. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയില്‍നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍വെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്.

Top