ജനങ്ങളുടെ പണവും സമയവും കളയരുത്; കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി

ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമ മേഖലയിലെ തീരുമാനത്തേക്കള്‍ ശക്തമല്ലേ എന്നും നടി രഞ്ജിനി

ജനങ്ങളുടെ പണവും സമയവും കളയരുത്; കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി
ജനങ്ങളുടെ പണവും സമയവും കളയരുത്; കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി

കൊച്ചി: സിനിമ നയ രൂപീകരണത്തിനായി സര്‍ക്കാര്‍ നടത്താനിരിക്കുന്ന സിനിമ കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി രംഗത്ത്. നടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ കോണ്‍ക്ലേവിനെതിരെ രഞ്ജിനി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്തിനാണ് ഇത്തരത്തിലുള്ള സിനിമ കോണ്‍ക്ലേവെന്നും വെറുതെ പൊതുജനത്തിന്‍റെ പണവും സമയവും കളയരുതെന്നും നടി രഞ്ജിനി പോസ്റ്റിൽ പറഞ്ഞു.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് പ്രശ്ന പരിഹാരത്തിനായി ശക്തമായ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട്, ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇത്തരത്തിൽ ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ ഉള്ളപ്പോള്‍ എന്തിനാണ് കോണ്‍ക്ലേവ് നടത്തുന്നതെന്നുമാണ് രഞ്ജിനിയുടെ വിമര്‍ശനം.

Also Read: സിനിമയില്‍ ഇനി പെരുമാറ്റച്ചട്ടം; ഡബ്ല്യുസിസി നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും

ആവശ്യമുണ്ടോ ഇങ്ങനെയൊരു കോണ്‍ക്ലേവ്

ACTRESS RANJINI

ഇപ്പോള്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് അനാവശ്യമാണെന്നും നടി രഞ്ജിനി വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമ മേഖലയിലെ തീരുമാനത്തേക്കള്‍ ശക്തമല്ലേ എന്നും നടി രഞ്ജിനി ചോദിച്ചു.

Also Read: നിവിൻ പോളിക്കെതിരായ പരാതിയിൽ; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

ഇങ്ങനെ വെറുതെ പൊതുജനത്തിന്‍റെ നികുതിപ്പണവും സമയവും കളയുന്നതിന് പകരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും രഞ്ജിനി ഫേയ്സ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു.

Top