വ്യക്തിഹത്യ നടത്തിയിട്ട് ജയിക്കണ്ട; വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും; ഷാഫി പറമ്പില്‍

ന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എവിടെയാണ് താന്‍ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. വ്യക്തിഹത്യ നടത്തില്ലെന്നും അതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളര്‍ന്നുവന്ന ആളല്ല താന്‍. ആര്‍ക്കെതിരേയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ല. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്.

15 വര്‍ഷമായി നവമാധ്യമങ്ങളില്‍ ഇടപെടുന്ന ആളാണ്. വ്യക്തിഹത്യ നടത്തുന്ന ശീലമില്ലെന്നും ഫേസ്ബുക് പേജ് ആര്‍ക്കും പരിശോധിക്കാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Top