ഡൽഹി: ഇന്ത്യയില്‍ എം പോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ഒരാളെ നിരീക്ഷണത്തിലാക്കിയതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്സ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദില്ലിയിലെ ആർഎംഎൽ, സഫ്ദർജംഗ്,ലേഡി ഹാർഡിങ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും, അതോടൊപ്പം പ്രധാന അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ രോഗനിർണ്ണയത്തിന്‍റെ ഭാഗമായി രാജ്യത്താകമാനം 32 ലാബുകളും തുടങ്ങിയിട്ടുണ്ട്. എം പോക്സ് രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അവബോധം ആരോഗ്യപ്രവർത്തകർക്ക് നൽകാനായുള്ള നടപടികളും ഇതിനകം കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
Also Read: രാജ്യത്ത് എം പോക്സ് സംശയത്തോടെ ഒരാൾ ചികിത്സയിൽ
ആദ്യം സ്ഥിരീകരിച്ചത് ആഫ്രിക്കയിൽ…
രാജ്യത്ത് ഒരാളില്‍ എംപോക്സ് സംശയിക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത് ഇന്ന് വൈകുന്നേരം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ്. നിലവിൽ രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല. എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയിൽ രോഗി നിരീക്ഷണത്തിലാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇത്തരം അടിയന്തിര കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ക്രമീകരണങ്ങളും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: കോൺഗ്രസിൽ ചേർന്നു, പിന്നാലെ ഭജ്റംഗ് പുനിയക്ക് വധഭീഷണി
എംപോക്സ്
12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ച്, ഇന്ത്യയില്‍ സംശയകരമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മൂന്നാഴ്ചക്ക് ശേഷമാണ്. അതേസമയം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: മോദി-പുടിൻ ചർച്ച; യുദ്ധം അവസാനിപ്പിക്കാൻ ഡോവൽ മോസ്‌കോയിലേക്ക്
കടുത്ത പനി, തലവേദന, പേശികള്‍ക്ക് വേദന, ദേഹമാസകലം തിണര്‍പ്പ് ഇതൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. അതേസമയം വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും.