തേങ്ങയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട; വാട്‌സ്ആപ്പില്‍ സന്ദേശമയച്ചാല്‍ മതി

തേങ്ങയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട; വാട്‌സ്ആപ്പില്‍ സന്ദേശമയച്ചാല്‍ മതി
തേങ്ങയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട; വാട്‌സ്ആപ്പില്‍ സന്ദേശമയച്ചാല്‍ മതി

കൊച്ചി: തേങ്ങയിടാന്‍ പണിക്കാരെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട, വാട്സ്ആപ്പില്‍ സന്ദേശമയച്ചാല്‍ ആളെത്തും. നാളികേര വികസന ബോര്‍ഡാണ് നാളികേര കര്‍ഷകര്‍ക്ക് സഹായകമായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നാളികേര ചങ്ങാതിക്കൂട്ടം (Friends of Coconut Trees) എന്ന കോള്‍ സെന്റര്‍ വഴിയാണ് നാളികേര കര്‍കഷകര്‍ക്ക് വിവിധ സേവനങ്ങള്‍ ആവിഷ്‌കിച്ചിരിക്കുന്നത്. തെങ്ങുകയറ്റക്കാരെ കൂടാതെ, മരുന്ന് തളിക്കല്‍, രോഗ കീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങള്‍ക്കും 94471 75999 എന്ന നമ്പറിലേക്ക് വിളിക്കുകയായോ വാട്‌സാപ്പ് ചെയ്യുകയോ ചെയ്താല്‍ ആളെത്തും.

നാളികേര വികസന ബോര്‍ഡ് ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ കേരളത്തില്‍ എല്ലാ ജില്ലകളില്‍ ഉള്ളവര്‍ക്കും സേവനം ലഭിക്കും. അതാത് ജില്ലകളില്‍ ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍, സേവനങ്ങള്‍ക്കുള്ള കൂലി നിശ്ചയിക്കുന്നത് ചങ്ങാതിക്കൂട്ടവും കര്‍ഷര്‍കരും തമ്മിലുള്ള ധാരണയിലായിരിക്കും. ഇതിന് നാളികേര വികസന ബോര്‍ഡിന് ഒരു പങ്കുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ സേവനം നല്‍കാന്‍ തെങ്ങുകയറ്റക്കാര്‍ക്ക് ചങ്ങാതി കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ പങ്കാളിത്തമുള്ള തെങ്ങുകയറ്റക്കാര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെ കേര സംരക്ഷണ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.

Top