CMDRF

‘കാര്യം കഴിഞ്ഞാൽ താൻ കറിവേപ്പില’ എന്ന് പറയല്ലേ, ചില്ലറക്കാരനല്ല വേപ്പില

ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, അടുക്കള വൃത്തിയാക്കാനും കേമനാണ് ഈ കുഞ്ഞൻ വേപ്പില. കറിവേപ്പിലയുടെ ​ഗന്ധവും ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള കഴിവുമാണ് ഇതിന് സഹായിക്കുന്നത്.

‘കാര്യം കഴിഞ്ഞാൽ താൻ കറിവേപ്പില’ എന്ന് പറയല്ലേ, ചില്ലറക്കാരനല്ല വേപ്പില
‘കാര്യം കഴിഞ്ഞാൽ താൻ കറിവേപ്പില’ എന്ന് പറയല്ലേ, ചില്ലറക്കാരനല്ല വേപ്പില

ലയാളികളുടെ മാത്രമല്ല ഇപ്പോൾ ലോകത്തുള്ള എല്ലാ അടുക്കളയിലും എല്ലാ ദിവസവും സ്ഥാനം ഉറപ്പിച്ചിട്ടുള്ള ഒരാളാണ് വേപ്പില. എന്ത് വിഭവം പാചകം ചെയ്താലും അവസാനം അൽപം വേപ്പില വിതറാതിരിക്കാൻ ഒട്ടും കഴിയില്ല. കറിയിൽ നിന്ന് കിട്ടുന്ന വേപ്പില ചവച്ചരച്ച് കഴിച്ചില്ലെങ്കിലും, അതെല്ലാം എടുത്ത് കളയുമെങ്കിലും വേപ്പിലയുടെ സാന്നിധ്യം നമുക്ക് നിർബന്ധമാണ്.

ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, അടുക്കള വൃത്തിയാക്കാനും കേമനാണ് ഈ കുഞ്ഞൻ വേപ്പില. കറിവേപ്പിലയുടെ ​ഗന്ധവും ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള കഴിവുമാണ് ഇതിന് സഹായിക്കുന്നത്. വേപ്പില ഉപയോ​ഗിച്ച് അടുക്കള ശുചിയാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം..

Also Read: വിറ്റാമിന്‍ എ യുടെ കലവറ, കറിവേപ്പില ഇനി വലിച്ചെറിയേണ്ട

സിങ്ക് വൃത്തിയാക്കാം..

വേപ്പില എടുത്ത് അത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം ചൂടാറിയതിന് ശേഷം സിങ്കിൽ അൽപാൽപമായി ഒഴിച്ചുകൊടുക്കുക. സിങ്കിൽ നിന്ന് വരുന്ന ദുർ​ഗന്ധം ഇല്ലാതാക്കും. അതുകൊണ്ടുതന്നെ അടുക്കള ഫ്രഷായി അനുഭവപ്പെടാനും ഇത് സഹായിക്കും.

സ്റ്റൗവിന് തിളക്കം നൽകാം

അൽപം വെള്ളം ചേർത്ത് വേപ്പില മിക്സിയിൽ അരച്ച് പേസ്റ്റാക്കി എടുക്കുക. എണ്ണമെഴുക്ക് പുരണ്ട് വൃത്തികേടായി കിടക്കുന്ന സ്റ്റൗവിൽ ഈ പേസ്റ്റ് പുരട്ടുക. തുടർന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷം സ്ക്രബ്ബർ ഉപയോ​ഗിച്ച് തേച്ചുരയ്‌ക്കുക. സ്റ്റൗവിന് നിറവും ഭം​ഗിയും വെക്കുന്നതിനൊപ്പം അടുക്കളയിൽ ​നല്ല ​ഗന്ധം ഉണ്ടാവുകയും ചെയ്യും.

ഫ്രിഡ്ജിനെ ഫ്രഷായി വെക്കാം..

വേപ്പില ചെറിയൊരു ഡപ്പിയിലാക്കി ഫ്രി‍ഡ്ജിൽ വെക്കുക. ഫ്രിഡ്ജിനുള്ളിലെ ദുർ​ഗന്ധത്തെ വലിച്ചെടുക്കാൻ ഇത് സഹായിക്കും. കൂടാതെ ഫ്രിഡ്ജ് ഫ്രഷായി ഇരിക്കുകയും ചെയ്യും.

കളയല്ലേ കറിവേപ്പില …

CURRY LEAVES

സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളിലും, ഒപ്പം സിങ്കിലും മറ്റ് വസ്തുക്കളിലും വേപ്പില വെള്ളം സ്പ്രേ ചെയ്ത് ഉരച്ച് കഴുകാവുന്നതാണ്. ഇത് സ്റ്റെയിൻലെസ് സ്റ്റീൽ വസ്തുക്കൾക്ക് കൂടുതൽ തിളക്കം നൽകാനും, പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും കറയും അകറ്റാനും സഹായിക്കും.

Also Read: കറിവേപ്പില കേടാകും എന്ന പേടി ഇനി വേണ്ട

ഡ്രൈ ആയി ഇരിക്കുന്ന വേപ്പില മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഉറമ്പുകൾ അരിക്കുന്ന സ്ഥലങ്ങളിൽ ഈ പൊടി വിതറുക. അതോടൊപ്പം മധുരപലഹാരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ബോക്സിന് ചുറ്റും പൊടിച്ച വേപ്പില ഇടാവുന്നതാണ്. വേപ്പിലയുടെ ​ഗന്ധം സഹിക്കാനാകാതെ ഉറുമ്പുകളും മറ്റ് പ്രാണികളും ആ പ്രദേശത്തേക്ക് കടന്നു വരില്ല.

Top