CMDRF

‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍

‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍
‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം ‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.

ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. തീയറ്റര്‍ വിട്ട് ഏറെക്കാലം ചിത്രം ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.

അതേസമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞിരുന്നു.

Top