പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരിക്ക്. എന്നാലോ തിരക്കിന് കാരണം മറ്റൊന്നുമല്ല. കർണാടകയിലെ മംഗലാപുരത്തെ കിന്നിഗോലി പ്രദേശത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിക്ക് രണ്ട് തലയും ഒരു ഉടലുമാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. എന്നാൽ പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്.
തലയിൽ മൂക്കും, വായും ചെവിയും രണ്ടാണ്. പക്ഷേ കണ്ണുകള്‍ നാലെണ്ണമുണ്ട്. മുഖത്തിന്‍റെ പ്രത്യേകത കാരണം പശുക്കുട്ടിക്ക് ഒരേ സമയം ഇരുവശത്തെയും കാഴ്ചകള്‍ കാണാം. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Also Read: പാളത്തില്‍ നിന്നിറങ്ങി പാടത്തുകൂടെ സഞ്ചരിച്ച് തീവണ്ടി എന്‍ജിന്‍
ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ…
ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും ഇരട്ട തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് നിലവിൽ നാല് കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതേസമയം പശുവിന്‍റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തില്‍ ഇപ്പോൾ രണ്ട് തലയുമായി ജനിച്ചത്. അതേസമയം പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടർമാര്‍ അവന്‍ പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. എന്നാല്‍ അവന്‍റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തില്‍ മൃഗഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു.
Also Read: നിപ: കർണാടകയിൽ നിരീക്ഷണം ശക്തം
കിടാവ് എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള ജീവിതമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ദശലക്ഷത്തിൽ ഉണ്ടാവുന്ന ഒരു കേസാണെന്നും മൃഗഡോക്ടർ അറിയിച്ചു.