അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന് ജ​ലാ​ൽ കാ​ദെം

നി​ല​വി​ൽ പ​ക​ൽ അ​ധി​ക​സ​മ​യ നി​ര​ക്ക് 25 ശതമാനവും രാ​ത്രി​യി​ൽ 50 ശതമാനവുമാണ്

അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന് ജ​ലാ​ൽ കാ​ദെം
അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന് ജ​ലാ​ൽ കാ​ദെം

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി. നി​ല​വി​ൽ പ​ക​ൽ അ​ധി​ക​സ​മ​യ നി​ര​ക്ക് 25 ശതമാനവും രാ​ത്രി​യി​ൽ 50 ശതമാനവുമാണ്. ജ​ലാ​ൽ കാ​ദെം എം.​പി​യു​​ടെ നിർദേശമനുസരിച്ച് ഇ​ത് പ​ക​ൽ 50 ശ​ത​മാ​ന​വും രാ​ത്രി ഇ​ര​ട്ടി വേ​ത​ന​വു​മാ​ക്ക​ണ​മെ​ന്നാ​ണ് പറയുന്നത്.

ജോ​ലി സ​മ​യ​ത്തി​ന് പു​റ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ ജോ​ലി​ക​ൾ​ക്കും, ഔ​ദ്യോ​ഗി​ക അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നും ഇ​ത് ബാ​ധ​ക​മാ​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി പു​തി​യ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്നും എം.​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ALSO READ: എം എ യൂസഫലിയെ പ്രശംസിച്ച് പീയുഷ് ഗോയൽ

തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ, ജീ​വ​ന​ക്കാ​ർ, അ​ഭി​ഭാ​ഷ​ക ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വേ​ത​നം വ​ർ​ധി​പ്പി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ഔ​ട്ട്പു​ട്ടു​ണ്ടാ​കാ​ൻ സ​ഹാ​യ​ക​മാ​കും.

വർധിച്ചു വരുന്ന ജീവിത ചെലവുകളുടെ സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനം അത്യന്താപേക്ഷിതമാണ് .തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് പ്രോ​ത്സാ​ഹ​ന​മാ​കു​ക​യും ചെ​യ്യും. ഈ ​നി​ർ​ദേ​ശം ലെ​ജി​സ്ലേ​റ്റി​വ് ആ​ൻ​ഡ് ലീ​ഗ​ൽ അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ് ഇപ്പോൾ. അ​തി​നു​ശേ​ഷം സ​ർ​ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​ക്ക് ​വി​ടും.

Top