CMDRF

പേരില്‍ മാത്രമല്ല ഇരട്ടിമധുരം

പേരില്‍ മാത്രമല്ല ഇരട്ടിമധുരം
പേരില്‍ മാത്രമല്ല ഇരട്ടിമധുരം

യുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ഔഷധ സസ്യമാണ് ഇരട്ടി മധുരം. ഇതിന്റെ സ്വാദ് മധുരത്തിനേക്കാളും നേരം നാവില്‍ തങ്ങി നില്‍കുന്നതു കൊണ്ടാണ് ഇരട്ടിമധുരം എന്ന പേരു നല്‍കിയിരിക്കുന്നത്. വയറ്റിലെ പുണ്ണ് ശമിപ്പിക്കാനുള്ള ഇതിന്റെ കഴിവ് ലോകപ്രശസ്തമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്റ്റ്രജനുകള്‍ ഇതിനെ മെനാപോസ് ഉള്ളവര്‍ക്കുള്ള സപ്ലിമെന്റ് സ്ഥാനവും നല്‍കിയിരിക്കുന്നു. ദഹനക്കേട്, ആസിഡ് റിഫ്‌ലക്‌സ്, അസ്വസ്ഥമായ വയറ്, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാന്‍ ലൈക്കോറൈസ് പൊടി പലപ്പോഴും ഉപയോഗിക്കുന്നു. ആസിഡ് റിഫ്‌ലക്‌സ്, നെഞ്ചെരിച്ചില്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗത്തിന്റെ ലക്ഷണങ്ങളും ഇതുകൊണ്ട് ഒഴിവാക്കാം. ആന്റി ഓക്‌സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകളും ഉള്ള ഒന്നാണ് ലാക്ടോറൈസ് പൌഡര്‍. പ്രത്യേകിച്ചും, ലൈക്കോറൈസ് എക്‌സ്ട്രാക്റ്റും അതിന്റെ സംയുക്തങ്ങളും ചര്‍മ്മം, സ്തനം, വന്‍കുടല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയിലെ കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്നു.

Top