CMDRF

നൈജീരിയയിൽ ബോകോ ഹറം തീവ്രവാദി ആക്രമണം; 81 മരണം

മാര്‍ക്കറ്റില്‍ വെടിയുതിര്‍ക്കുകയും കെട്ടിടങ്ങള്‍ കത്തിക്കുകയും ചെയ്ത ശേഷം ഇവർ പ്രദേശവാസികളെ വെടിവയ്ക്കുകയായിരുന്നു

നൈജീരിയയിൽ ബോകോ ഹറം തീവ്രവാദി ആക്രമണം; 81 മരണം
നൈജീരിയയിൽ ബോകോ ഹറം തീവ്രവാദി ആക്രമണം; 81 മരണം

നൈജര്‍: വടക്കുകിഴക്കന്‍ നൈജീരിയയിലെ യോബെയിൽ ബോക്കോ ഹറാം ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ 81 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേരെ കാണാതാവുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ആയുധധാരികളായ 150 ഓളം ബോക്കോ ഹറാം തീവ്രവാദികള്‍ മാഫ വാര്‍ഡിനെ ആക്രമിക്കുകയായിരുന്നുവെന്ന് യോബെ സ്റ്റേറ്റ് പൊലീസ് വക്താവ് അബ്ദുള്‍കരിം ഡുംഗസ് പറഞ്ഞു.

Also Read: ഗാസ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക​; മധ്യസ്ഥ രാജ്യങ്ങളുമായുള്ള ചർച്ച ആരംഭിച്ചു

50 ലധികം വാഹനങ്ങളിലെത്തിയ ഇവരുടെ പക്കൽ റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉണ്ടായിരുന്നതായാണ് വിവരം. നിരവധി കെട്ടിടങ്ങളും സംഘം അഗ്നിക്കിരയാക്കി. മരണ നിരക്ക് ഉയരാനാണ്‌ സാധ്യത.

ബോക്കോ ഹറാം പോരാളികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പ്രാദേശിക ജാഗ്രതാ സമിതിക്കാര്‍ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് യോബെയിലെ മാഫ ഗ്രാമത്തിലെ ആക്രമണമെന്ന് പൊലീസ് വക്താവ് പറഞ്ഞു.

Also Read: ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

മാര്‍ക്കറ്റില്‍ വെടിയുതിര്‍ക്കുകയും കെട്ടിടങ്ങള്‍ കത്തിക്കുകയും ചെയ്ത ശേഷം ഇവർ പ്രദേശവാസികളെ വെടിവയ്ക്കുകയായിരുന്നു. ഗ്രാമത്തിലേക്കുള്ള പാതകളിലും ഇവർ ആക്രമണം നടത്തി.

കൊല്ലപെട്ടവരുടെ മൃതദേഹങ്ങള്‍ നിലവിൽ ബാബന്‍ഗിഡ ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിരവധി താമസക്കാരെ കാണാതായതായും ചില മൃതദേഹങ്ങള്‍ ഇപ്പോഴും മുള്‍പടര്‍പ്പില്‍ ഉള്ളതായും യോബെ- മാഫ മേഖലയിലെ സൈനിക വക്താവ് പറഞ്ഞു.

Top