ഡൽഹി: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫസ്സർ ഡോ. പി.കെ. മാത്യു തരകൻ (89) ബ്രസൽസിൽ അന്തരിച്ചു. ബ്രസൽസിലെ ആന്റ് വെർപ് സർവകലാശാലയിൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. വിവിധ രാജ്യങ്ങളിലെ നിരവധി സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായിരുന്നു. ആഗോളതലത്തിൽ ശ്രദ്ധ നേടിയ 12 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എറണാകുളം ലോ കോളജ് മുൻ ചെയർമാനായ മാത്യു തരകൻ, ആലപ്പുഴ തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായിൽ കുടുംബാംഗമാണ്. ഭാര്യ: ആനി ബെൽപെയർ. മക്കൾ: ജോസഫ്, തോമസ്. മരുമകൾ: ലിസ. സഹോദരങ്ങൾ: പി.കെ. ഹോർമിസ് തരകൻ (‘റോ’ മുൻമേധാവി), ഡോ. പി.കെ. മൈക്കിൾ തരകൻ (മുൻ വി.സി, കണ്ണൂർ സർവകലാശാല). സംസ്‌കാരം പിന്നീട് ബ്രസൽസിൽ നടക്കും.