സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ എല്ലാവരോടും കഴിയുമെങ്കില്‍ പുസ്തകം തന്ന് സ്വീകരിക്കുക: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: ഒന്നാം തീയതി മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കുമെന്ന് ഡോ. തോമസ് ഐസക്. സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ എല്ലാവരോടും കഴിയുമെങ്കില്‍ പുസ്തകം തന്ന് സ്വീകരിക്കുക എന്നാണ് തോമസ് ഐസക് കുറിച്ചത്.

ഉപയോഗിച്ച പുസ്തകമായാലും വിരോധമില്ല എന്നും പുസ്തകങ്ങള്‍ മുഴുവന്‍ തിരഞ്ഞെടുപ്പിനുശേഷം അതത് മണ്ഡലത്തിലെ എംഎല്‍എമാര്‍ ലൈബ്രറികള്‍ക്കു വിതരണം ചെയ്യുമെന്നും ഐസക് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.വില കൂടിയ ഷാളുകള്‍ പ്ലാസ്റ്റിക് മാല ബൊക്ക ഇവയെല്ലാം ഒഴിവാക്കാന്‍ ഐസക് പറഞ്ഞു.സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം പതിവ് രീതിയില്‍ ആയിരിക്കില്ല. അതതു പ്രദേശത്തെ പ്രശ്‌നങ്ങളോടു പ്രതികരിച്ചു സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്ക് എന്ത് നിവേദനങ്ങള്‍ ഉണ്ടെങ്കിലും സ്വീകരണ സമയത്ത് എന്നെ നേരിട്ട് ഏല്‍പ്പിക്കാം. അവയ്ക്ക് നിവര്‍ത്തിയുണ്ടാക്കുന്നതിന് ഞാന്‍ പരമാവധി ശ്രമിക്കും.എല്ലാ സ്വീകരണവും വേീാമശെമെമര@ഹശ്‌ല എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും തോമസ് ഐസക് കുറിച്ചു.

Top