തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി

ഗ്രാമപഞ്ചായത്തുകളില്‍ 1375 പുതിയ വാര്‍ഡുകളും, മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും, കോര്‍പ്പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും പുതുതായി നിലവില്‍ വരും.

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി
തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ കരട് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ യോഗം അനുമതി നല്‍കിയിട്ടുണ്ട്. 2024 ഡിസംബര്‍ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം.

Also Read:‘തങ്ങളെ മാത്രം വിമര്‍ശിക്കാന്‍ പാടില്ലെന്ന് എഴുതിവെച്ചിട്ടുണ്ടോ’; കെ സുരേന്ദ്രന്‍

ഗ്രാമപഞ്ചായത്തുകളില്‍ 1375 പുതിയ വാര്‍ഡുകളും, മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും, കോര്‍പ്പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും പുതുതായി നിലവില്‍ വരും. 2024 സെപ്തംബര്‍ 24 ന് വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നത്.

Top