CMDRF

എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍

പ്രവര്‍ത്തകരുടെ മുദ്രാവാക്യത്തിനിടെ ആശയും മകനും 'സി പി എം മുര്‍ദാബാദ്' വിളിച്ചു

എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍
എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് മകള്‍ ആശയും മകനും തടഞ്ഞു. ഇതേ തുടര്‍ന്ന് ആശയേയും മകനെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റി. സി പി എം പ്രവര്‍ത്തകരോട് കയര്‍ത്ത് ആശയും മകനും. പ്രവര്‍ത്തകരുടെ മുദ്രാവാക്യത്തിനിടെ ആശയും മകനും ‘സി പി എം മുര്‍ദാബാദ്’ വിളിച്ചു . തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Top