ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു

അടുത്തമാസം 21 മുതൽ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര.

ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു
ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഏകദിന,ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ അണ്ടർ 19 ടീമിൽ രാഹുൽ ദ്രാവിഡിൻറെ മകൻ സമിത് ദ്രാവിഡിനെ ഉൾപ്പെടുത്തി. പേസ് ഓൾ റൗണ്ടറായ സമിത് നിലവിൽ കർണാടക ക്രിക്കറ്റ് അസോസേയിഷൻറെ മഹാരാജ ട്രോഫിയിൽ മൈസൂരു വാരിയേഴ്സിനുവേണ്ടിയാണ് കളിക്കുന്നത്. ഈ വർഷമാദ്യം കൂച്ച് ബെഹാർ ട്രോഫിയിൽ കർണാടക ചാമ്പ്യൻമാരായപ്പോൾ സമിതിൻറെ പ്രകടനം നിർണായകമായിരുന്നു.

അടുത്തമാസം 21 മുതൽ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. 30 മുതലാണ് ചതുർദിന ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് അമൻ നയിക്കുന്ന ടീമിൽ തൃശൂർ സ്വദേശി മുഹമ്മദ് എനാനും ടീമിലുണ്ട്.

Also Read:ധോണിയുടെ ഭാവിയെ കുറിച്ച് സുരേഷ് റെയ്ന

ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീം

മുഹമ്മദ് അമൻ (ക്യാപ്റ്റൻ), രുദ്ര പട്ടേൽ (വൈസ് ക്യാപ്റ്റൻ), സാഹിൽ പരാഖ്, കാർത്തികേയ കെപി, കിരൺ ചോർമലെ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, സമർത് എൻ, നിഖിൽ കുമാർ, ചേതൻ ശർമ്മ , ഹാർദിക് രാജ്, രോഹിത് രജാവത്ത്, മുഹമ്മദ് എനാൻ

ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീം

സോഹം പട്‌വർധൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, നിത്യ പാണ്ഡ്യ, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), കാർത്തികേയ കെപി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, ചേതൻ ശർമ, സമർത് എൻ, ആദിത്യ റാവത്ത്, നിഖിൽ കുമാർ , അൻമോൽജീത് സിംഗ്, ആദിത്യ സിംഗ്, മുഹമ്മദ് എനാൻ

Top