CMDRF

ഇന്ത്യന്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നില്‍ ദ്രാവിഡിന്റെ തന്ത്രം :പരസ് മാംബ്രെ

ഇന്ത്യന്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നില്‍ ദ്രാവിഡിന്റെ തന്ത്രം :പരസ് മാംബ്രെ
ഇന്ത്യന്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നില്‍ ദ്രാവിഡിന്റെ തന്ത്രം :പരസ് മാംബ്രെ

ഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നില്‍ ദ്രാവിഡിന്റെ തന്ത്രമെന്ന് ഇന്ത്യന്‍ മുന്‍ ബൗളിംഗ് പരിശീലകന്‍ . 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ മുതിര്‍ന്ന താരങ്ങള്‍ വിശ്രമം എടുത്തു. പരിക്കേറ്റ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് വരാനും സാധിച്ചില്ല. ഇതോടെ പുതിയ നായകനെ ഇന്ത്യന്‍ ടീമിന് കണ്ടെത്തേണ്ട അവസ്ഥ വന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ദ്രാവിഡിന്റെ നിര്‍ദ്ദേശം വന്നതെന്നും മാംബ്രെ പ്രതികരിച്ചു.

ട്വന്റി 20യില്‍ ഇന്ത്യന്‍ നായകനായി സൂര്യകുമാര്‍ യാദവിനെ നിര്‍ദ്ദേശിച്ചത് രാഹുല്‍ ദ്രാവിഡായിരുന്നു. എന്നാല്‍ മുമ്പ് ക്യാപ്റ്റന്‍സി പരിചയമില്ലാത്ത സൂര്യയുടെ കഴിവില്‍ പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സൂര്യയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. പിന്നാലെ ദക്ഷിണാഫ്രിക്കയിലും നടന്ന ട്വന്റി 20 പരമ്പരയിലും സൂര്യ ഇന്ത്യന്‍ ടീമിന്റെ നായകനായി. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളുടെ ബഹുമാനം നേടാന്‍ സൂര്യക്ക് കഴിഞ്ഞിതായും പരസ് മാംബ്രെ പറഞ്ഞു.

യുവതാരങ്ങളുമായി സൂര്യകുമാര്‍ മികച്ച സൗഹൃദം പുലര്‍ത്തി. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന താരമാണ് സൂര്യകുമാര്‍. എല്ലാവരും ക്യാപ്റ്റനുമായി സംസാരിക്കാന്‍ കൂടുതല്‍ താല്‍പര്യം കാണിച്ചു. 33കാരനായ സൂര്യക്ക് ഇനി കുറഞ്ഞത് നാല് വര്‍ഷമെങ്കിലും ട്വന്റി 20 ക്രിക്കറ്റില്‍ തുടരാനാവും. അതിനാല്‍ അടുത്ത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ താരം യോഗ്യനെന്നും പരസ് മാംബ്രെ വ്യക്തമാക്കി.

Top