ന്യൂഡല്‍ഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലെപ്മെന്റ് ഓർഗനൈസേഷൻ) വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ പരീക്ഷണം വിജയകരമായതോടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമായുള്ള അപൂര്‍വം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തി. 1500 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതാണ് മിസൈൽ.
Also Read: ആർ.ബി.ഐയുടെ കസ്റ്റമർ കെയറിലേക്ക് ബോംബ് ഭീഷണി
ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇതൊരു ചരിത്ര നിമിഷമാണ്. ഇത്രയും സങ്കീര്‍ണവും അത്യാധുനികവുമായ മിലിട്ടറി സാങ്കേതികവിദ്യ കൈവരിച്ച ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചതായും അദേഹം കൂട്ടിച്ചേര്‍ത്തു.
മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകള്‍ വഹിക്കാനാകും. ഇന്ത്യ തദ്ദേശീയമായാണ് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഹൈദരാബാദിലെ ഡോ. അബ്ദുള്‍കലാം മിസൈല്‍ കോംപ്ലെക്‌സ് ഉള്‍പ്പെടെ ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികള്‍ സംയുക്തമായി പരിശ്രമിച്ചാണ് മിസൈല്‍ യാഥാര്‍ഥ്യമാക്കിയത്.