ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാനഡ സ്വപ്‌നങ്ങളില്‍ കരിനിഴൽ വീഴുമ്പോൾ

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് ഭവന വിപണിയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കിടയിലാണ് ഈ നീക്കങ്ങള്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാനഡ സ്വപ്‌നങ്ങളില്‍ കരിനിഴൽ വീഴുമ്പോൾ
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാനഡ സ്വപ്‌നങ്ങളില്‍ കരിനിഴൽ വീഴുമ്പോൾ

ടൊറന്റോ: കാനഡയില്‍ പഠിക്കാനുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മേൽ ഇപ്പോൾ കരിനിഴൽ വീണിരിക്കുകയാണ്. പഠിക്കാനായി കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികൾക്ക് നല്ലൊരു ജോലി കൂടി ആഗ്രഹങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ കാനഡയില്‍ ജോലി ലഭിക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കുടിയേറ്റ പരിധിയെത്തുടര്‍ന്ന്, അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകളുടെ എണ്ണം 10 ശതമാനം കൂടി കുറയ്ക്കുമെന്ന് കാനഡ സര്‍ക്കാറിന്റെ പ്രഖ്യാപനം വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

താത്ക്കാലിക വിദ്യാര്‍ത്ഥി പരിധി നയം വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം വിതയ്ക്കുകയാണ്. 2024 ജനുവരി മുതല്‍ ജൂലൈ വരെ കാനഡയില്‍ മൊത്തം 107,385 ഇന്ത്യന്‍ സ്റ്റഡി പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിടുന്നത്. ഇതിൽ 2023 ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ 20 ശതമാനമാണ് ഇടിവുണ്ടായത്.

Also Read: ഹിസ്ബുള്ള തലവന്മാരെ ലക്ഷ്യമിട്ട് ഇസ്രയേൽ; ഇറാ​ന്‍റെ പരമോന്നത നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

വിദേശ തൊഴിലാളികളുടെ ജീവിതപങ്കാളികള്‍ക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്ക് പെര്‍മിറ്റുകളില്‍
പരിഷ്‌ക്കരിച്ച നിയമങ്ങളുടെ ഭാഗമായി ഓട്ടവ പരിധികള്‍ ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി അപേക്ഷകരുടെ ജീവിതച്ചെലവ്, സാമ്പത്തിക ആവശ്യകതകള്‍ എന്നിവയും സര്‍ക്കാര്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് ഭവന വിപണിയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കിടയിലാണ് ഈ നീക്കങ്ങള്‍. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ ഏകദേശം മൂന്നിരട്ടിയായി. കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയക്കുന്നതിൽ ഇന്ത്യയാണ് മുന്നിൽ.

Top