അര്‍ജുനായുള്ള തിരച്ചില്‍: ഡ്രജര്‍ ചൊവ്വാഴ്ച പുറപ്പെടും

ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെടുന്ന ഡ്രജര്‍ 38 മണിക്കൂറെടുത്താണ് ഷിരൂരില്‍ എത്തുക

അര്‍ജുനായുള്ള തിരച്ചില്‍: ഡ്രജര്‍ ചൊവ്വാഴ്ച പുറപ്പെടും
അര്‍ജുനായുള്ള തിരച്ചില്‍: ഡ്രജര്‍ ചൊവ്വാഴ്ച പുറപ്പെടും

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗംഗാവലിപ്പുഴയില്‍ കാണാതായ അര്‍ജുനുള്‍പ്പെടെ 3 പേര്‍ക്കായുള്ള തിരച്ചിലിനായി ഗോവയില്‍നിന്ന് ഡ്രജര്‍ എത്തിക്കും. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെടുന്ന ഡ്രജര്‍ 38 മണിക്കൂറെടുത്താണ് ഷിരൂരില്‍ എത്തുക. ചൊവ്വാഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈശ്വര്‍ മല്‍പെയുടെ സഹായം തേടുന്നതിലും യോഗം അന്ന് തീരുമാനമെടുക്കും.

ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയില്‍നിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാന്‍ ഈ ഡ്രജറിന് സാധിക്കും. ഗോവയില്‍നിന്നു ഡ്രജര്‍ കൊണ്ടു വരാന്‍ ഉള്ള ചെലവ് പൂര്‍ണമായും കര്‍ണാടക സര്‍ക്കാരാണ് വഹിക്കുക. ഇതു സംബന്ധിച്ച് അര്‍ജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നല്‍കിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.

Top