മല്ലിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് .ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. മല്ലിയിസ വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
ചര്‍മത്തിന്റെ ആരോഗ്യത്തിനും മല്ലി സഹായിക്കും. ചര്‍മത്തിലെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍ എന്നിവയെ തടയാനും ആര്‍ത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട ഘടകമാണ്. മല്ലി ചില എന്‍സൈമുകളെ സജീവമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കും.
മല്ലിയില്‍ ടെര്‍പിനീന്‍, ക്വെര്‍സെറ്റിന്‍, ടോക്കോഫെറോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. മല്ലിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.മല്ലി വെള്ളത്തില്‍ കലോറി കുറവാണ്. മാത്രമല്ല, ഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറയ്ക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. പതിവായി മല്ലി വെള്ളം കുടിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മല്ലിയിലയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. മല്ലിയിലെ ആന്റിഓക്സിഡന്റുകള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും മുഖക്കുരു, എക്സിമ തുടങ്ങിയ ചര്‍മ്മപ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു.