CMDRF

വെളുത്തുള്ളിയിട്ട വെള്ളം കുടിച്ചോളൂ

ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും.

വെളുത്തുള്ളിയിട്ട വെള്ളം കുടിച്ചോളൂ
വെളുത്തുള്ളിയിട്ട വെള്ളം കുടിച്ചോളൂ

രോഗ്യ ഗുണങ്ങള്‍ നിരവധിയാണ് വെളുത്തുള്ളിക്ക്. ഹെല്‍ത്തിയായ ഈ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് പലരും. വിറ്റാമിന്‍ സി, ബി6, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ് വെളുത്തുള്ളി. അതുപോലെ വെളുത്തുള്ളി ഇട്ട വെള്ളം കുടിക്കുന്നതും നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും. അത്തരത്തില്‍ വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാലോ?

ഹൃദയാരോഗ്യം

നമ്മുടെ ജീവന് ഏറ്റവും വിലപ്പെട്ട ഒന്നാണ് നമ്മുടെ ഹൃദയാരോഗ്യം. വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഇത് സഹായിക്കും.

രോഗ പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കും.

Also Read: നരയാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

എല്ലുകളുടെ ആരോഗ്യം

എല്ലുകളെ കാത്ത് രക്ഷിക്കാനും വെളുത്തുള്ളിവെള്ളം നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയതാണ് വെളുത്തുള്ളി. അതിനാല്‍ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

രക്തയോട്ടം കൂട്ടാന്‍

വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രക്തയോട്ടം കൂട്ടാനും സഹായിക്കും.

ശ്വാസകോശത്തിന്റെ ആരോഗ്യം

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.

വണ്ണം കുറയ്ക്കാന്‍

ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വെളുത്തുള്ളിയിട്ട വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ചര്‍മ്മം

നമ്മൾ കൂടുതലും നമ്മുടെ ചർമ്മത്തിനാണ് പ്രാധാന്യം നൽകാറുള്ളത്. അത്തരത്തിൽ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ദഹനം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് വെളുത്തുള്ളിയിട്ട വെള്ളം കുടിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Top