ജ്യൂസ് കുടിക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്. ദിവസവും ജ്യൂസ് കുടിക്കുന്നത് മികച്ച ശീലമാണ് ,എന്നാല്‍ ഏത് പഴമാണ് ആരോഗ്യകരം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം കാണും. ഇനി സംശയിച്ച് നില്‍ക്കേണ്ട, പോഷക സമ്പുഷ്ടമായ മാതളനാരങ്ങ തന്നെ തിരഞ്ഞെടുക്കാം. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ മാതളനാരങ്ങ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നത് മുതല്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ വരെ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മാതളനാരങ്ങ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും ഇവ സംരക്ഷിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു, ദിവസേന മാതളനാരങ്ങയുടെ ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി ഹൃദയം ആരോഗ്യകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം തടയാനും കഴിയുന്ന ഡയറ്ററി ഫൈബര്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ദഹനപ്രശ്‌നങ്ങള്‍ക്ക് വളരെ മികച്ചതാണ് മാതളനാരങ്ങയുടെ ജ്യൂസ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു ,മാതളനാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനും ശരീരത്തെ സഹായിക്കുന്നു. ചില തരം ക്യാന്‍സറില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ആരോഗ്യകരമായ ചര്‍മ്മത്തിനും ഉത്തമം, തിളക്കമാര്‍ന്ന ചര്‍മ്മം ആഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. ദിവസേന മാതളനാരങ്ങ കഴിക്കുന്നത് വഴി ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഇവയില്‍ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിക്കാന്‍ സഹായിക്കുന്നു. അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ ഡീ ജനറേറ്റീവ് രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും ഇത് നല്ലതാണ്. മാതളനാരങ്ങ ജ്യൂസ് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാതളനാരങ്ങ കഴിക്കാം.