CMDRF

കഞ്ഞിവെള്ളം കുടിച്ചോളൂ

വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കില്‍, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.

കഞ്ഞിവെള്ളം കുടിച്ചോളൂ
കഞ്ഞിവെള്ളം കുടിച്ചോളൂ

മ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എന്ത് കിട്ടിയാലും വാരിവലിച്ച് കഴിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. അതില്‍ ഏതൊക്കെ ആരോഗ്യത്തിന് നല്ലതാണ് അല്ലെങ്കില്‍ മോശമാണ് എന്നൊന്നും പലരും നോക്കാറില്ല. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനു ആവിശ്യമായ പലതും നമ്മള്‍ കുടിക്കാറില്ല. അത്തരത്തില്‍ നമ്മളില്‍ പലരും കുടിക്കാത്ത ഒന്നാണ് കഞ്ഞിവെള്ളം. ഇത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം.

കഞ്ഞിവെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം

ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന കഞ്ഞിവെള്ളം വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. കഞ്ഞിവെള്ളത്തില്‍ അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കില്‍, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.

Also Read: വണ്ണവും , മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാൻ ഉത്തമം; അറിയാം ഡാർക്ക് ചോക്ലേറ്റിന്റെ ​ഗുണങ്ങൾ

അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും കഞ്ഞിവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കഞ്ഞിവെള്ളത്തില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവിനെ തടയാനും സഹായിക്കും. അതുപോലെ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും.

Also Read: വിറ്റാമിൻ എ അടങ്ങിയ ആറ് ഭക്ഷണങ്ങൾ ഇവയാണ്

തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.

Top