കഞ്ഞിവെള്ളം കുടിച്ചോളൂ! ആയുസ്സ് കൂട്ടാം

കഞ്ഞിവെള്ളം കുടിച്ചോളൂ! ആയുസ്സ് കൂട്ടാം
കഞ്ഞിവെള്ളം കുടിച്ചോളൂ! ആയുസ്സ് കൂട്ടാം

രോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ എപ്പോഴും അല്‍പം കൂടുതല്‍ കരുതല്‍ എടുക്കുന്നതാണ്. കഞ്ഞിവെള്ളം ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. പണ്ടുള്ളവരുടെ ആരോഗ്യം എന്നത് തന്നെ എപ്പോഴും കഞ്ഞിവെള്ളം തന്നെയാണ്. കാരണം ഇന്ന് എന്തൊക്കെ ഹെല്‍ത്ത് ഡ്രിങ്ക് കുടിച്ചാലും കിട്ടാത്ത അത്രയും ആരോഗ്യ ഗുണങ്ങളാണ് കഞ്ഞിവെള്ളം നല്‍കുന്നത്. അത്രയധികം ആരോഗ്യത്തിനെ സഹായിക്കുന്നു കഞ്ഞിവെള്ളം. ഇത് ചോറിന്റെ ഉപോത്പ്പന്നം എന്നത് മാത്രമല്ല, അതിലുപരി ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സൂപ്പര്‍ ടോണിക് ആണ് എന്നതില്‍ സംശയം വേണ്ട. ക്ഷീണവും തളര്‍ച്ചയും അകറ്റുന്നതിന് എപ്പോഴും ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം മാത്രം മതി എന്നതാണ് സത്യം. എന്നാല്‍ ഇത് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു, അതിന് നിങ്ങളെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മികച്ച ദഹനത്തിന് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ അതിനെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതാണ് കഞ്ഞി വെള്ളം. കാരണം ഇതില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളേയും ദഹന പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വയറിളക്കമോ വയറു വേദനയോ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കഞ്ഞി വെള്ളം ധൈര്യമായി ഉപയോഗിച്ച് പരിഹാരം കാണാം. ഇത് കുടലിന്റെ ആരോഗ്യത്തെ പെര്‍ഫക്റ്റ് ആക്കുന്നു. നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു നിര്‍ജ്ജലീകരണം എന്നത് നിങ്ങളെ വളരെ മോശമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും കഠിനമായ വ്യായാമത്തിന് ശേഷം അല്ലെങ്കില്‍ വയറിളക്കമോ അല്ലെങ്കില്‍ ഛര്‍ദ്ദിയോ ഉണ്ടെങ്കില്‍ നിങ്ങളില്‍ പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും കഞ്ഞിവെള്ളം മികച്ചതാണ്.

ഇത് ശരീരത്തിന് നഷ്ടപ്പെട്ട ദ്രാവകങ്ങളും ധാതുക്കളും ലവണങ്ങളും വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് മികച്ചത് സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് ഇതെല്ലാം ചര്‍മ്മത്തെ എപ്രകാരം ബാധിക്കുന്നു എന്നതാണ്. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് നമ്മുടെ സാധാരണ കഞ്ഞിവെള്ളം എന്നത് മനസ്സിലാക്കേണ്ടതാണ്. കാരണം ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും എല്ലാം കഞ്ഞിവെള്ളത്തില്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കുന്നു. അതോടൊപ്പം തന്നെ കുടിക്കുന്നതോടൊപ്പം മുഖത്ത് നേരിട്ട് പുരട്ടുന്നതിനും സാധിക്കുന്നു. എക്‌സിമ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം എപ്പോഴും മികച്ചതാണ്. മുടി സംരക്ഷണം മുടിയുടെ ആരോഗ്യത്തിനും കഞ്ഞിവെള്ളം വളരെയധികം സഹായിക്കുന്നു. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. ഇത് മുടിക്ക് ആരോഗ്യവും കരുത്തും താരനില്‍ നിന്ന് പരിഹാരവും മറ്റു ഗുണങ്ങളും ചെയ്യുന്നു. ഹെയര്‍ സെറം പോലുള്ള ഗുണങ്ങളാണ് നിങ്ങള്‍ക്ക് കഞ്ഞിവെള്ളം നല്‍കുന്നത്. പുളിപ്പിച്ച കഞ്ഞിവെളളം ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അത്രയധികം കേശസംരക്ഷണ ഗുണങ്ങള്‍ കഞ്ഞിവെള്ളത്തിനുണ്ട്.

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും നമുക്ക് സ്ഥിരമായി കഞ്ഞിവെള്ളം കുിക്കാവുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ ബി, ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും എല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കഞ്ഞിവെള്ളം പതിവായി കഴിക്കുന്നത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ നിങ്ങളെ പ്രാപ്തരാക്കുന്നു. ആര്‍ത്തവ സംബന്ധമായ വേദന പല സ്ത്രീകളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് മസിലിന്റെ സങ്കോചത്തിനും വികാസത്തിനും സഹായിക്കുകയും ആര്‍ത്തവ സമയത്ത് അനുഭവപ്പെടുന്ന വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കഞ്ഞി വെള്ളത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല.

Top