CMDRF

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

ശരീരത്തിൽ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം
വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ജീരകത്തിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൻ്റെ സത്തിൽ ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തടയുന്ന മറ്റ് നിരവധി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വയറും തടിയുമൊക്കെ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ നല്ലതാണ് ജീരകം എന്ന് തന്നെ പറയാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഏറെ നല്ലതാണ് ജീരകം. ഇതിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പല തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നു. സമീപകാല പഠനങ്ങൾ അനുസരിച്ച്, വെറും വയറ്റിൽ ജീരകം വെള്ളം കുടിക്കുകയും എട്ടാഴ്ച ഈ രീതി തുടരുകയും ചെയ്യുന്നവർക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിത കൊളസ്ട്രോൾ ഉള്ള സ്ത്രീകൾ ദിവസവും 3 ഗ്രാം ജീരകപ്പൊടി കഴിച്ചാൽ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ഏറെ സഹായിക്കും. മാത്രമല്ല ജീരകപ്പൊടി കഴിക്കുന്നവരുടെ ശരീരത്തിൽ നല്ല കൊളസ്ട്രോളിൻ്റെ അളവ് കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Also Read: മുഖം സുന്ദരമാക്കാൻ കോഫി

വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും പരിഹരിക്കാൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സഹായിക്കും.ജീരക വിത്തുകളിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. വയറിളക്കം, ഓക്കാനം, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാനും ജീരകം സഹായകമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ജീരകം. ജീരക വിത്തുകളിൽ ആന്റി മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

Also Read: ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഈ ഏഴ് പച്ചക്കറികൾ ഇവയാണ്

ശരീരത്തിൽ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ഇരുമ്പിൻറെ കുറവ് മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും ജീരക വെള്ളം പതിവാക്കാം. ചർമ്മത്തിൻറെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

Top