CMDRF

പാൽ കുടിച്ചാൽ കൂടുമോ ശരീരഭാരം!

പരിമിതമായ അളവിൽ എന്ത് കഴിക്കുന്നത് കൊണ്ടും നമുക്ക് ദോഷമില്ല. അതുപോലെ തന്നയാണ് പാലിന്റെ കാര്യവും.

പാൽ കുടിച്ചാൽ കൂടുമോ ശരീരഭാരം!
പാൽ കുടിച്ചാൽ കൂടുമോ ശരീരഭാരം!

മ്മളിൽ പലരും കേട്ടിട്ടുള്ള ഒരു കാര്യം ആയിരിക്കും അല്ലെ , പാൽ കുടിച്ചാൽ ശരീര ഭാരം കൂടും എന്നത്, എന്നാൽ ശരിക്കും നമ്മുടെ ശരീരഭാരം കൂട്ടാൻ ഉള്ള കഴിവ് പാലിന് ഉണ്ടോ? എന്നാൽ അറിയാം, പാൽ നമുക്ക് എന്തൊക്കെ തരുമെന്നത് …

പ്രോട്ടീൻ

പാലിന് നമ്മുടെ ശരീരത്തിന്റെ വണ്ണം വർദ്ധിപ്പിക്കാൻ കഴിയില്ല. ശുദ്ധമായ പാൽ ഏറെ ആരോഗ്യകരവും, അതേസമയം പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പാനീയവുമാണ്. ഉപേശികളുടെ നിർമ്മാണത്തിനും പേശികളുടെ വളർച്ചക്കും ആവിശ്യമായ ഒരു പോഷകം കൂടിയാണ് പാൽ.

പാട മാറ്റിയ പാൽ കുടിക്കൂ

ഒരു കപ്പ് മുഴുവൻ പാലിൽ ഏകദേശം 4.5 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. അതേമയം ഒരു കപ്പ് പാട മാറ്റിയ പാലിൽ ആകട്ടെ 0.3 ഗ്രാം മാത്രമാണ് കൊഴുപ്പ് ഉള്ളത്.

Also Read: കരുത്തോടെ വളരണ്ടേ മുടി ? എള്ള് ഉപയോഗിക്കാം

കൊഴുപ്പില്ലാത്ത പാൽ

കൊഴുപ്പില്ലാത്ത പാൽ നമ്മുടെ വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്നതായി ന്യൂട്രിയന്റ്സ് ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.

വിറ്റാമിൻ എ,ഡി

വിറ്റമിൻ എ,ഡി എന്നിവയുടെ അളവ് പാൽ വർധിപ്പിക്കുകയും ചെയ്യുന്നു. ചില രോഗങ്ങൾ ഉണ്ടാകാനുള്ള അപകടസാധ്യത തടയാനും ഇതിന് കഴിയും.

വിറ്റാമിൻ B12 വിറ്റാമിൻ സി

നമുക്ക് അറിയാം, പാൽ ഏറെ ആരോഗ്യപ്രദവും ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനിന്റെ ഉറവിടവുമാണ്. സിങ്ക്, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ B12 വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Also Read: വണ്ണം കുറയ്ക്കണോ ? ഉറപ്പായും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

അധികമായാൽ എന്തും വിഷം !

പരിമിതമായ അളവിൽ എന്ത് കഴിക്കുന്നത് കൊണ്ടും നമുക്ക് ദോഷമില്ല. അതുപോലെ തന്നയാണ് പാലിന്റെ കാര്യവും. 250 മില്ലിഗ്രാമിൽ 8 ഗ്രാം പ്രോട്ടീനും,125 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും പരിമിതമായ അളവിൽ പാൽ കുടിക്കുന്നത് ദോഷകരമല്ല.

Top