പാലിന് പകരം തേങ്ങാപ്പാല്‍ ഒഴിച്ച ചായ കുടിച്ചാല്‍, ചര്‍മ്മത്തിനും മുടിക്കും ലഭിക്കും ഗുണം

പാലിന് പകരം തേങ്ങാപ്പാല്‍ ഒഴിച്ച ചായ കുടിച്ചാല്‍, ചര്‍മ്മത്തിനും മുടിക്കും ലഭിക്കും ഗുണം
പാലിന് പകരം തേങ്ങാപ്പാല്‍ ഒഴിച്ച ചായ കുടിച്ചാല്‍, ചര്‍മ്മത്തിനും മുടിക്കും ലഭിക്കും ഗുണം

ചായ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ തേങ്ങാപ്പാല്‍ ചായ കുടിച്ചിട്ടുണ്ടോ? രുചി മാത്രമല്ല ഏറെ ഗുണങ്ങളും ഉള്ള ഒന്നാണിത്. നിങ്ങളുടെ മൊത്തത്തില്‍ ഉള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന അനേകം ഗുണങ്ങള്‍ ഈ ചായയ്ക്കുണ്ട്. നിങ്ങളുടെ ദിനചര്യയില്‍ തേങ്ങാപ്പാല്‍ ചായ ഉള്‍പ്പെടുത്തുന്നതിന്റെ ചില ഗുണങ്ങളാണ് പറയുന്നത്. സാധാരണ ചായയോ കാപ്പിയോ പോലെയല്ല, തേങ്ങാപ്പാല്‍ കൊണ്ടുള്ള ചായ. തേങ്ങാപ്പാല്‍ ചായ ധാരാളം ജലാംശം നല്‍കുന്നു. തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിലെ നഷ്ടപ്പെട്ട ദ്രാവകങ്ങള്‍ നിറയ്ക്കാന്‍ സഹായിക്കും. ഇത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ദാഹം ശമിപ്പിക്കാനും തേങ്ങാപ്പാല്‍ ചായ സഹായിക്കും. നിങ്ങള്‍ തേങ്ങാപ്പാല്‍ ചായ കുടിക്കുമ്പോള്‍ ഇത് ദഹനത്തിന് സഹായിക്കും. തേങ്ങാപ്പാലില്‍ ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാപ്പാല്‍ ചായയുടെ ഗുണങ്ങള്‍ സംയോജിക്കുമ്പോള്‍ ദഹനത്തെ സഹായിക്കുകയും ദഹനക്കേട് അല്ലെങ്കില്‍ വയര്‍ വീര്‍ക്കുന്ന പ്രശ്‌നം കുറയ്ക്കുകയും ചെയ്യും. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ആരോഗ്യകരമായ ദഹനത്തെ സഹായിക്കാനും ഭക്ഷണം കഴിച്ചതിന് ശേഷം ഒരു കപ്പ് തേങ്ങാപ്പാല്‍ കുടിക്കാം.

ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട സംയുക്തമായ ലോറിക് ആസിഡ് തേങ്ങാപ്പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ തേങ്ങാപ്പാല്‍ ചായ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സാധാരണ അണുബാധകളെ അകറ്റാനും കഴിയും. തേങ്ങാപ്പാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സ്ഡന്റുകള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. നല്ല ആരോഗ്യത്തിന് തേങ്ങാപ്പാല്‍ ചായ സഹായിക്കും. തേങ്ങാപ്പാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഗുണം ചെയ്യും. തേങ്ങാപ്പാല്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും ചെയ്യും. അതേ സമയം, ചായയില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കുകയും അകാല വാര്‍ദ്ധക്യം തടയുകയും ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തേങ്ങാപ്പാലിന്റെ ജലാംശം നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ഈര്‍പ്പമുള്ളതാക്കുകയും , മൃദുലമാക്കുകയും തിളക്കം നല്‍കുകയും ചെയ്യും.

Top