CMDRF

കുടിവെള്ള പ്രശ്നം; തലസ്ഥാനത്ത് സ്കൂളുകൾക്ക് നാളെ അവധി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും കളക്ട‍‍ർ അറിയിച്ചു

കുടിവെള്ള പ്രശ്നം; തലസ്ഥാനത്ത് സ്കൂളുകൾക്ക് നാളെ അവധി
കുടിവെള്ള പ്രശ്നം; തലസ്ഥാനത്ത് സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കലക്ടർ.

അതേസമയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും കളക്ട‍‍ർ അറിയിച്ചു. കോർപറേഷൻ പരിധിയിൽ വരുന്ന സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. എന്നാൽ കുടിവെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. ഓണപ്പരീക്ഷ അടുത്ത സാഹചര്യത്തിൽ സ്കൂളിന് അവധി നൽകുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Also Read: തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി; കൂടുതൽ ടാങ്കറുകൾ എത്തിക്കും മന്ത്രി വി ശിവൻകുട്ടി

നഗരവാസികളെ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടിച്ചത് തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ്. രണ്ടുദിവസമെന്നു പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല.

കുടിവെള്ള പ്രതിസന്ധി; മറികടക്കാൻ ഇനിയും മണിക്കൂറുകളെടുക്കും

SYMBOLIC IMAGE

ടാങ്കറിൽ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും പലയിടങ്ങളിലും
അത് വെറുംവാക്കായി. കുടിനീരിനായി ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാൽവിൽ അറ്റകുറ്റപ്പണി നടത്തിയത് തുടർന്ന് പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി വേണം പമ്പിംഗ് തുടങ്ങാൻ.

Also Read: ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ട സംഭവത്തിൽ പരിഹാരം ഉടൻ; വി ശിവൻകുട്ടി
പൈപ്പ് ലൈൻ വൃത്തിയാക്കി പിന്നീട് വേണം കുടിവെള്ളം എത്തിക്കാൻ. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാൻ ഇനിയും മണിക്കൂറുകളെടുക്കും എന്നാണ് റിപോർട്ടുകൾ പറയുന്നത്.

Top