വഞ്ചിയൂരിലെ ഗേള്‍സ് ഹോസ്റ്റലില്‍ വെള്ളമെത്തി

വെള്ളമില്ലാതായതോടെ പണം നല്‍കിയാണ് ഇവര്‍ കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്.

വഞ്ചിയൂരിലെ ഗേള്‍സ് ഹോസ്റ്റലില്‍ വെള്ളമെത്തി
വഞ്ചിയൂരിലെ ഗേള്‍സ് ഹോസ്റ്റലില്‍ വെള്ളമെത്തി

തിരുവനന്തപുരം: പതിനൊന്ന് ദിവസത്തിന് ശേഷം വഞ്ചിയൂരിലെ ഗേള്‍സ് ഹോസ്റ്റലില്‍ വെള്ളമെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്. വെള്ളമില്ലാതായതോടെ പണം നല്‍കിയാണ് ഇവര്‍ കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്. കോര്‍പ്പറേഷനില്‍ വെള്ളം ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് 2000 ലിറ്റര്‍ വെളളത്തിന് 1400 രൂപ നല്‍കിയാണ് കുട്ടികള്‍ ഈ ദിവസങ്ങള്‍ തള്ളി നീക്കിയത്.

കുടിവെള്ള പ്രതിസന്ധിയില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകും.

Also Read: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയില്‍ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ വാദം. പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായെന്നാണ് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. അഞ്ച് ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ മേല്‍നോട്ടക്കുറവ് ഉണ്ടായി. ജലവിതരണം നടത്തണമെന്ന് കോര്‍പ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ട്. വിശദ അന്വേഷണത്തിന് ടെക്‌നിക്കല്‍ മെമ്പറെ ചുമതലപ്പെടുത്താനാണ് നിര്‍ദേശം.

Top